ഇംഗ്ലണ്ടിലെത്തി, ചലിക്കുന്ന കരുണയുടെ വാതില്‍

ഇംഗ്ലണ്ടിലെത്തി, ചലിക്കുന്ന കരുണയുടെ വാതില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ റോഡുകളില്‍ ചലിക്കുന്ന കരുണയുടെ വാതിലുകള്‍ സഞ്ചാരം തുടങ്ങി. വിശ്വാസികള്‍ക്ക് വാതിലിലൂടെ അകത്തു പ്രവേശിച്ച് ദണ്ഡവിമോചനം നേടാം. രോഗികളായവരെയും യാത്ര ചെയ്യാന്‍ പറ്റാത്തവരെയും ഉദ്ദേശിച്ചാണ് കരുണയുടെ ചലിക്കുന്ന വാതിലുകളെത്തുന്നത്. ദേവാലങ്ങളിലെയും കത്തീഡ്രലുകളിലെയും കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് ഉപകാരപ്രദമാകും. നോമ്പുകാലത്തിലെ ശനിയാഴ്ചകളിലാണ് ചലിക്കുന്ന കരുണയുടെ വാതില്‍ സഞ്ചാരം നടത്തുക.

കരുണയുടെ അസാധാരണ വര്‍ഷത്തില്‍ അനുതപിച്ച് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് ലഭിച്ച അവസരമാണ് കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിക്കുക എന്നത്. മാര്‍പാപ്പയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള ദേവാലയങ്ങളിലെയും കത്തീഡ്രലുകളിലെയും പ്രധാനകവാടങ്ങള്‍ കരുണയുടെ വാതിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാതിലിലൂടെ അനുതപിച്ച് അകത്തു പ്രവേശിച്ച് കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുന്നത്.

You must be logged in to post a comment Login