‘ഇംഗ്ലണ്ടിലെ നസ്രത്തിന്’ മൈനര്‍ ബസലിക്ക പദവി

ഇംഗ്ലണ്ട്: ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്നറിയപ്പെടുന്ന പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള വാല്‍സിംഗ്ഹാം തീര്‍ത്ഥാടന ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി. ഈസ്റ്റ് ആംഗ്ലിക്ക ബിഷപ്പ് അലന്‍ ഹോപ്പാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇംഗ്ലണ്ടില്‍ ഈ പദവി ലഭിക്കുന്ന നാലാമത്തെ ദേവാലയമാകുമിത്. മാഞ്ചെസ്റ്ററിലെ കോര്‍പ്പസ് ക്രിസ്റ്റി മിനിസ്ട്രി ദേവാലയം, സോമര്‍സെറ്റിലെ ഡൗണ്‍സൈഡ് സന്യാസമഠം, ബെര്‍മിംങ്ഹാമിലെ സെന്റ് ചാഡ്‌സ് കത്തീഡ്രല്‍ എന്നിവയാണ് മൈനര്‍ പദവി ലഭിച്ചിച്ചുള്ള ഇംഗ്ലണ്ടിലെ മറ്റു മൂന്ന് ദേവാലയങ്ങള്‍.

11-ാം നൂറ്റാണ്ടിലാണ് വാല്‍സിംഗ്ഹാം തീര്‍ത്ഥാടന ദേവാലയം പണി കഴിപ്പിക്കപ്പെടുന്നത്. റെയ്ച്ചല്‍ഡിസ് എന്ന യുവതിക്ക് മാതാവ് പ്രത്യക്ഷപ്പെടുകയും ഇതേത്തുടര്‍ന്ന് പരിശുദ്ധമാതാവിന്റെ സ്തുതിക്കായി എന്തെങ്കിലും ചെയ്യാമെന്ന് അവള്‍ ഉറപ്പു കൊടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മാതാവ് അവളെ സ്വപ്‌നത്തില്‍ നസ്രത്തിലെ തിരുക്കുടുംബത്തിലേക്ക് നയിച്ചു. മാതാവ് കാണിച്ചു കൊടുത്ത നസ്രത്തിലെ ഭവനത്തിന്റെ മാതൃകയിലാണ് വാല്‍സിംഗ്ഹാമിലെ ദേവാലയം പണി കഴിപ്പിക്കപ്പെട്ടത് എന്നാണ് വിശ്വാസം.

You must be logged in to post a comment Login