ഇംഗ്ലണ്ടിലെ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ അമേരിക്കയിലേക്ക് ടൂറിന് പുറപ്പെടുന്നു

ഇംഗ്ലണ്ടിലെ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ അമേരിക്കയിലേക്ക് ടൂറിന് പുറപ്പെടുന്നു

ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധരായ വിശുദ്ധ തോമസ് മൂറിന്റെയും വിശുദ്ധ ജോണ്‍ ഫിഷറിന്റെയും തിരുശേഷിപ്പുകള്‍ അമേരിക്കയിലേക്ക് യാത്രയാകുന്നു. ഫ്രീഡം ഒബ്‌സര്‍വേഷന്‍ വര്‍ഷമായി യുഎസ് ആചരിക്കുന്നതിന്റെ ഭാഗമായാണ് മതപീഡനകാലത്ത് കൊല്ലപ്പെട്ട ഈ വിശുദ്ധരുടെ തിരുശേഷിപ്പ് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്.തങ്ങളുടെ വിശ്വാസം കാത്തുസംരക്ഷിക്കുന്നതിനായി ഹെന്‍ട്രി എട്ടാമന്റെ കാലത്താണ് ഇരുവരും ജീവത്യാഗം വരിച്ചത്.

അമേരിക്കയിലെ മിയാമി, ബാള്‍ട്ടിമോറ, പിറ്റിസ്ബര്‍ഗ്, ഫിലാഡാല്‍ഫിയ, ഡെന്‍വര്‍,ലോസ്ഏഞ്ചല്‍സ്, വാഷിംങ്ടണ്‍ എന്നിവിടങ്ങളിലേക്കാണ് തിരുശേഷിപ്പ്  കൊണ്ടുപോകുന്നത്.

യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപസും ഇംഗ്ലണ്ടിലെ സ്‌റ്റോനിഹര്‍സറ്റ് കോളജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ ടൂര്‍ നൈറ്റ്‌സ് ഓഫ് കൊളംബസും ഭാഗഭാക്കാണ്.

You must be logged in to post a comment Login