ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭാമക്കള്‍ സന്തോഷത്തിന്റെ നെറുകയില്‍

ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭാമക്കള്‍ സന്തോഷത്തിന്റെ നെറുകയില്‍

ബെര്‍മ്മിങ് ഹാം :ആഗോള കത്തോലിക്ക സഭയുടെ സമ്മാനമായി ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭ മക്കള്‍ക്ക് സ്വന്തം രൂപത യാഥാര്‍ഥ്യമായപ്പോള്‍ അതിന് പിന്നില്‍ വര്‍ഷങ്ങളായുള്ള പ്രവാസി മലയാളികളുടെ പ്രാര്‍ത്ഥനയും സ്വപ്‌നവുമുണ്ടായിരുന്നു. ഇംഗ്ലണ്ടിലേയും അയര്‍ലന്‍ഡിലേയും അറുപതിനായിരത്തോളം വരുന്ന സീറോ മലബാര്‍ മക്കള്‍ക്ക് തങ്ങളുടെ റീത്തില്‍ തന്നെ ദിവ്യബലി അര്‍പ്പിക്കുവാനും വിശ്വാസ പരിശീലനവും മറ്റു വിശ്വാസപരമായ തിരുക്കര്‍മങ്ങള്‍ നടത്തുവാനുമുള്ള അവസരമാണ് പുതിയ രൂപതയിലൂടെയും പുതിയ ഇടയനിലൂടെയും കൈവന്നിരിക്കുന്നത്.

യുകെ സമയം 10.30 ഓടുകൂടിയാണ് പ്രഖ്യാപനം വന്നത്. ഏഴാമത് സീറോമലബാര്‍ സഭ കണ്‍വന്‍ഷനായി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു ബെര്‍മ്മിങ്ഹാമിലെ സീറോ മലബാര്‍ വിശ്വാസികള്‍. അപ്പോഴാണ് ഈ സന്തോഷ വാര്‍ത്ത അവരെ തേടിയെത്തിയത്.

ബെര്‍മിംഗ്ഹാം അതിരൂപത ചാപ്ലെയിന്‍ ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, അതിരൂപത കമ്മിറ്റി സെക്രട്ടറി ജോയി മാത്യു എന്നിവര് തങ്ങളുടെ നന്ദിയും സന്തോഷവും പ്രസ്താവനകളിലൂുടെ അറിയിച്ചു.

പുതിയ രൂപത പ്രഖ്യാപനത്തെ ബെര്‍മിംഗ്ഹാം സ്റ്റെച്ച് ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റിയും സ്വാഗതം ചെയ്തു.

You must be logged in to post a comment Login