ഇംഗ്ലണ്ടില്‍ 5000 ഇടവകകകള്‍ മിഷനറി ഇടവകകളാകുന്നു

ഇംഗ്ലണ്ടില്‍ 5000 ഇടവകകകള്‍ മിഷനറി ഇടവകകളാകുന്നു

Cardinal-Vincent-Nichols-4സുവിശേഷവത്കരണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ 5,000ത്തോളം ഇടവകകള്‍ മിഷനറി ഇടവകകളാക്കാന്‍ ഇഗ്ലണ്ടിലെ ബിഷപ്പുമാര്‍ ഒരുങ്ങുന്നു. ‘ഇത് ദീര്‍ഘനാളായി ഞങ്ങളുടെ മനസ്സിലുള്ള ഒരാശയമാണ്. സുവിശേഷവത്കരണം ഒരു വിളിയാണ്. മനുഷ്യരോടടുത്തിടപഴകാന്‍ അതു നമ്മെ സഹായിക്കും. നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു സാക്ഷികളാകുകയാണ് ചെയ്യേണ്ടത്’, കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോളാസ് പറഞ്ഞു.
ഇടവകകള്‍ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കാത്തലിക് ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ് ബര്‍മ്മിങ്ഹാമില്‍ യോഗം ചേരും. 850 ഓളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. എപ്രകാരം ഇടവകകള്‍ സുവിശേഷവത്കരണത്തിന്റെ വേദിയാക്കാം എന്ന കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ചര്‍ച്ചകളിലൂടെയും വീഡിയോകളിലൂടെയും ഇവര്‍ ജനങ്ങളിലേക്കെത്തും. പുതിയ പദ്ധതിയെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നെന്ന് ഓക്‌സിലറി ആര്‍ച്ച്ബിഷപ്പ് നിക്കോ

You must be logged in to post a comment Login