ഇടപ്പള്ളി: പ്രധാന തിരുനാള്‍ ഇന്ന്

ഇടപ്പള്ളി: പ്രധാന തിരുനാള്‍ ഇന്ന്

കൊച്ചി: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തീര്‍ഥാടകപ്രവാഹം. ഇന്നാണ് പ്രധാന തിരുനാള്‍. ഉച്ചകഴിഞ്ഞു 3.30നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പട്ടണപ്രദക്ഷിണം.

ഒമ്പതിനു പഴയ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെസ്‌വിന്‍ പുതുശേരി കാര്‍മികത്വം വഹിക്കും. 10.30നു വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയത്തില്‍ എടുത്തുവയ്ക്കും.
മേയ് 10, 11 തിയതികളിലാണ് എട്ടാമിടം.

You must be logged in to post a comment Login