ഇടയവര്‍ഗ്ഗക്കാരുടെ ആക്രമണം അവസാനിപ്പിക്കാന്‍ നൈജീരിയയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പ്രദക്ഷിണവും

ഇടയവര്‍ഗ്ഗക്കാരുടെ ആക്രമണം അവസാനിപ്പിക്കാന്‍ നൈജീരിയയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പ്രദക്ഷിണവും

നൈജീരിയ: നിരപരാധികള്‍ക്കെതിരെ നൈജീരിയയില്‍ ഉയര്‍ന്നു വരുന്ന കൊലപാതകള്‍ക്കും അക്രമങ്ങളും ഇല്ലാതാക്കാന്‍ നൈജീരിയയിലെ എനുഗു, ആവുഗു, ന്‍സുക്ക രൂപതയിലെ കത്തോലിക്ക വിശ്വാസികള്‍ സമാധാനപരമായ പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.

രാവിലെപെയ്ത കനത്ത മഴ വകവയ്ക്കാതെ എനുഗുവിലെ നിരവധി വിശ്വാസികളാണ് പ്രദക്ഷിണത്തിന് എത്തിച്ചേര്‍ന്നത്. ഹോളി ഗോസ്റ്റ് കത്തീഡ്രലില്‍ വച്ചു നടന്ന പ്രാര്‍ത്ഥനയോടെയാണ് പ്രദക്ഷിണം അവസാനിച്ചത്. എനുഗു ബിഷപ്പ് ആവുഗു, ന്‍സുക്ക രൂപതയിലെ ബിഷപ്പുമാര്‍ക്കൊപ്പം എഴുതിയ ഇടയലേഖനം കത്തീഡ്രലില്‍ വച്ച് വായിക്കുകയുണ്ടായി.

ഫുലാനി എന്ന ഇടയവര്‍ഗ്ഗത്തിന്റെ ക്രൂരകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാനാണ് കത്തോലിക്ക സമൂഹം പ്രാര്‍ത്ഥന നടത്തിയത്. കൃഷിപ്പണികള്‍ ചെയ്തും കച്ചവടം നടത്തിയും ഫുലാനിയരുടെ ആടുകളെ മേച്ചും അവരുമായി നല്ല ബന്ധത്തില്‍ കഴിഞ്ഞിരുന്നവരായിരുന്നു
ക്രിസ്ത്യന്‍ സമുധായക്കാക്കാര്‍. എന്നാല്‍ ഫുലാനിയരുമായുള്ള ഇവരുടെ ബന്ധത്തിന് വിള്ളലേറ്റിട്ട് ഇപ്പോള്‍ ഏതാനും വര്‍ഷങ്ങളായി.

ഫുലാനി വര്‍ഗ്ഗത്തിന്റെ ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായി എന്‍ഗു സംസ്ഥാനത്തെ 50 ആളുകളാണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടതെന്ന് നൈജീരിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

You must be logged in to post a comment Login