മൂംബൈയില്‍ ഇടവകവികാരിമാര്‍ക്ക് ഭൂസ്വത്തിന്മേലുള്ള അധികാരത്തിന് നിയന്ത്രണം

മൂംബൈയില്‍ ഇടവകവികാരിമാര്‍ക്ക് ഭൂസ്വത്തിന്മേലുള്ള അധികാരത്തിന് നിയന്ത്രണം

mumbiഇടവകയിലെ ഭൂസ്വത്തിനുമേല്‍ ഇടവകാവികാരികള്‍ക്കുള്ള അധികാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ മുംബൈ അതിരൂപത ഒരുങ്ങുന്നു. നിലവില്‍ അതാത് ഇടവകയിലെ വൈദികര്‍ക്കാണ് ഭൂമിയുടെ മേലുള്ള അധികാരം. ഇതൊഴിവാക്കി തിരഞ്ഞെടുക്കപ്പെടുന്ന വൈദികരിലേക്കു മാത്രം അധികാരം പരിമിതപ്പെടുത്താനാണ് അതിരൂപതാവക്താക്കളുടെ തീരുമാനം. അത്മായരില്‍ ചിലര്‍ ഇടവകാവൈദികര്‍ക്കു മേല്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സഭയുടെ ഈ നീക്കം.

മുംബൈയിലെ ഭൂവുടമസ്ഥരില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ മുബൈ അതിരൂപതയും ഉള്‍പ്പെടും. ഓരോ ഇടവകകള്‍ക്കും കീഴില്‍ ട്രസ്റ്റുകളുണ്ട്. ഇടവകാ വൈദികരാണ് മുഖ്യ ട്രസ്റ്റി. ഇതൊഴിവാക്കി ഒന്നിലധികം ആളുകള്‍ക്ക് ട്രസ്റ്റിന്റെ ചുമതല നല്‍കാനും ഓരോ ഇടവകയിലെയും സാമ്പത്തികകാര്യസമിതികളില്‍ അഴിച്ചുപണി നടത്താനും തീരുമാനമായി. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പു വരുത്താന്‍ പുതിയ പദ്ധതികള്‍ക്കാകുമെന്നും രൂപതാവക്താക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു..

You must be logged in to post a comment Login