ഇതാണ് കരുണയുടെ വര്‍ഷത്തിന് അനുയോജ്യമായ സമയം: കര്‍ദ്ദിനാള്‍ ടാഗിള്‍

മനില: കരുണയുടെ വര്‍ഷം ആചരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് കര്‍ദ്ദിനാള്‍ മനില ആര്‍ച്ച് ബിഷപ്പും കാരിത്താസ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍.പാരിസില്‍ ഉണ്ടായ ഭീകരാക്രമണങ്ങളുടെയും മിഡില്‍ ഈസ്റ്റിലും മറ്റു രാജ്യങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന മതപീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് വത്തിക്കാനില്‍ കരുണയുടെ വര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. സുരക്ഷാ ഭീഷണി നിലനില്‍ക്കേ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കരുണയുടെ വര്‍ഷം അക്രമങ്ങളവസാനിച്ച് സമാധാനം പുന:സ്ഥാപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ ടാഗിള്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login