‘ഇതായിരുന്നു കാത്തിരുന്ന മുഹൂര്‍ത്തം’

‘ഇതായിരുന്നു കാത്തിരുന്ന മുഹൂര്‍ത്തം’

വത്തിക്കാന്‍: ‘ഇത് ഫ്രാന്‍സിസ് പാപ്പ കാത്തിരുന്ന മുഹൂര്‍ത്തമായിരുന്നു. ഇത് മെക്‌സിക്കന്‍ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ജീവിതത്തിലുണ്ടായ ഏറ്റവും ആഴമേറിയ ആത്മീയ മുഹൂര്‍ത്തമായിരുന്നു’, ഫ്രാന്‍സിസ് പാപ്പ ഗാഡ്വെലൂപ്പെ മാതാവിന്റെ സന്നിധിയില്‍ എത്തിയതിനെക്കുറിച്ച് വത്തിക്കാന്‍ മാധ്യമ കാര്യ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി പ്രതികരിച്ചത് ഇങ്ങനെ.

ജുവാന്‍ ഡിയാഗോ അനുഭവിച്ചതു പോലുള്ള ഒരു ആത്മീയ ആനന്ദം മാര്‍പാപ്പ അനുഭവിച്ചിരിക്കണം. പരിശുദ്ധ കന്യകാമറിയം നമ്മെ ഓരോരുത്തരേയും ഇപ്രകാരം നോക്കുന്നുണ്ട്. അവളുടെ സ്‌നേഹത്തിലേക്കും അവള്‍ നല്‍കുന്ന സ്വര്‍ഗ്ഗീയാനന്ദത്തിലേക്കും നാമോരോരുത്തരും നടന്നടുക്കണമെന്നും ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി പറഞ്ഞു.

You must be logged in to post a comment Login