ഇതാ കരുണയുടെ സമയം!

ഇതാ കരുണയുടെ സമയം!

mercyദിവ്യകാരുണ്യത്തിരുനാളിന്റെ ജാഗരണ സമയത്ത് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു: ഇതാണ് കരുണയുടെ സമയം! സഹനങ്ങളുടെയും ക്രൈസ്തവ പീഡനങ്ങളുടെയും നേരത്ത് ഇത് ഏറെ പ്രസക്തമാകുന്നു. ‘ ഈ സമയസന്ധിയില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ തീക്ഷണമാകണം. കരുണാസമ്പന്നനായ പിതാവിനോടുള്ള കരുണയ്ക്കായുള്ള ഒരു നിലവിളിയാകണം. സഹിക്കുകയും പീഢകളേറ്റു വാങ്ങുകയും ചെയ്യുന്നവര്‍ക്കായുള്ള പ്രാര്‍ത്ഥന.’ കരുണയുടെ അസാധാരണ വര്‍ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം പാപ്പാ പറഞ്ഞു.

ഡിസംബര്‍ 8 ന് പരിശുദ്ധ മാതാവിന്റെ അമലോത്ഭവതിരുനാളില്‍ ആരംഭിക്കുന്ന കരുണയുടെ അസാധാരണ വര്‍ഷം ക്രിസ്തുരാജന്റെ തിരുനാളായ നവംബര്‍ 20 ന് അവസാനിക്കും.

കരുണ ഫ്രാന്‍സിസ് പാപ്പായുടെ പ്രിയപ്പെട്ട വിഷയം ആയിരുന്നു, എന്നും. 1992 ല്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം തെരഞ്ഞെടുത്ത മോട്ടോ കരുണയുടേതായിരുന്നു. ‘ദൈവത്തിന്റെ കരുണ നമ്മുടെ മേല്‍ ചൊരിയപ്പെട്ടിരിക്കുകയാണ്, നമ്മെ നീതിമാന്മാരാക്കുകയം നമുക്കു സമാധാനം നല്‍കുകയും ചെയ്തു കൊണ്ട്. ഈസ്റ്റര്‍ വഴി നമ്മുടെ മേല്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെ അര്‍ത്ഥം വീണ്ടും കണ്ടെത്തേണ്ട് സമയമാണിത്. പിതാവിന്റെ കരുണയുടം അടയാളവും ഉപകരണവും ആകുക.’ പാപ്പാ പറഞ്ഞു.

‘സവിശേഷമായൊരു കാലസന്ധിയാണിത്. ചരിത്രപരമായ മാറ്റങ്ങളുടെ സമയം. വിശ്വാസികള്‍ ജാഗ്രതയോടെയിരുന്ന് ഏറ്റവും കാതലായി കാര്യങ്ങള്‍ കാണാന്‍ സ്വയം ഉണരണം. ഇത് കരുണയുടെ സമയമാണ്!’ അദ്ദേഹം പറഞ്ഞു.

‘മുറിവുകള്‍ സൗഖ്യപ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഏവര്‍ക്കും മാപ്പും അനുരഞ്ജനവും പ്രദാനം ചെയ്യാന്‍ പറ്റിയ സമയം.’ നമ്മുടെ വിളി മനസ്സിലാക്കി പ്രതികരിക്കാന്‍ പരിശുദ്ധ മറിയത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്..

You must be logged in to post a comment Login