ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി

ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി

downloadകര്‍ത്താവിന്റെ വിളിയുടെ മുമ്പില്‍ ഇതാ കര്‍ത്താവിന്റെ ദാസിയെന്ന് പറഞ്ഞ് സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തിയവളാണ് മറിയം. സമര്‍പ്പണത്തിന്റെ ആഴത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ മറിയത്തിന് സാധിച്ചു. മറിയമെന്ന മൂന്നക്ഷരങ്ങള്‍ എന്നെ ഒത്തിരി ചിന്തിപ്പിക്കുന്നു.

പരി. അമ്മയുടെ സ്‌നേഹക്കളരിയിലിരുന്ന് നമുക്കിനിയും സമര്‍പ്പണത്തിന്റെ ആഴങ്ങളെക്കുറിച്ച് ധ്യാനിക്കാം. അമ്മേ നിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഞാനും എന്റെ സമര്‍പ്പണത്തിന്റെ പല തലങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്നു. ഒരു വാക്കിലൂടെ അനുഗ്രഹങ്ങളുടെ സമ്പന്നത സ്വന്തമാക്കിയ നീ ഞങ്ങളുടെ ജീവിതങ്ങള്‍ക്കും മിഴിവേകുന്നു. നിന്റെ നിഴല്‍ ഞങ്ങളുടെ ജീവിത വഴികളില്‍ വിശുദ്ധ സാന്നിദ്ധ്യമായി തീരുന്നു. ഏതു മനുഷ്യന്റെയും ഉള്ളില്‍ ഹരിതാഭമായൊരു ആത്മീയ സാന്നിദ്ധ്യമായി നീ നലകൊള്ളുന്നു. അമ്മേ നിന്റെ അനുഗ്രഹത്തിന്റെ കരങ്ങളാല്‍ ഞങ്ങളെ കൂടെ ചേര്‍ക്കണമേ. ഇന്നോളം നീ നല്‍കിയ മാതൃവാത്സല്യത്തിനും സംരക്ഷണത്തിനും കരുതലിനും നന്ദി നിറഞ്ഞ ഹൃദയവുമായി ഞങ്ങളിതാ നിന്റെ ജനനതിരുനാളിന് ഒരുങ്ങുന്നു.

സീമാതീതമായി നിന്റെ സ്‌നേഹത്തിന് സഹസ്രപ്രണാമം.

 
ലിബിന്‍ ഒ.ഐ.സി.

libinvargheseoic@gmail.com

You must be logged in to post a comment Login