‘ഇതു പോലൊരു ദുരന്തം ഇനി സംഭവിക്കാതിരിക്കട്ടെ!

‘ഇതു പോലൊരു ദുരന്തം ഇനി സംഭവിക്കാതിരിക്കട്ടെ!

nepal‘ഇതു പോലൊരു ദുരന്തം ലോകത്തിലെവിടെയും ഇനി സംഭവിക്കാതിരിക്കട്ടെ!”

പതിനൊന്ന്‌ വയസ്സ് മാത്രം പ്രായമുള്ള തന്റെ പൊന്നോമന മകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തി അമൃത് മഹാര്‍ജന്‍ പറഞ്ഞു. ഒരായുസ്സിന്റെ അധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
നേപാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5000 കവിയുമ്പോള്‍ അമൃതിനെ പോലെ സ്വന്തം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് വിതുമ്പുന്ന ഒരുപാട് മുഖങ്ങള്‍ ഇവിടെ കാണാം. രക്ഷാപ്രവര്‍ത്തകര്‍ ഇനിയും എത്തിചേരാത്തതു കൊണ്ട് ഭൂകമ്പം ബാക്കി വെച്ച് പോയത്തെല്ലാം പെറുകിയെടുത്ത് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുവാന്‍ തയ്യാറെടുക്കുകയാണിവര്‍. ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്ത സംഘങ്ങള്‍ നേപാളിലെ പ്രാന്തപ്രദേശങ്ങളില്‍ എത്തി ചേര്‍ന്നിട്ടില്ല. ‘ഈ നാട്ടിലൊരു സര്‍ക്കാര്‍ ഉണ്ടോയെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഇനിയും ഞങ്ങള്‍ സ്വയം എന്തെങ്കില്ലും ചെയ്ത്തില്ലെങ്കില്‍ ഞങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ അവസാനിക്കും’, ഗ്രാമീണര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഗ്രാമ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്നത് നേപാളിലെ കാരിത്താസ് സംഘടനാംഗങ്ങളാണ്..

You must be logged in to post a comment Login