ഇതൊരിക്കലും മറക്കരുത്

ഇതൊരിക്കലും മറക്കരുത്

download (1)തിരുസഭയുടെ ഒരു കുഞ്ഞായി മരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. (വി. അമ്മ ത്രേസ്യ) മാമ്മോദീസായിലൂടെ നാം സഭയിലെ അംഗമായി. ഈ സഭയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് സഭയുടെ പരമോന്നതമായ കൂദാശയായ (കൂദാശകളുടെ കൂദാശയായ) പരിശുദ്ധ കുര്‍ബാന സ്വബോധത്തോടെ സ്വീകരിച്ചു മരിക്കുക. എന്റെ ഏറ്റവും വലിയ ആഗ്രഹമാണത്. ഈ കുറിപ്പെഴുതുന്ന ദിവസം പരിശുദ്ധ കുര്‍ബാനക്കു ശേഷമുള്ള ഒപ്പീസിലെ ഈ വരികള്‍ എന്നെ ആഴമായി ചിന്തിപ്പിച്ചു.മാമ്മോദീസാ വഴിയങ്ങേസുതരാണിവരെന്നോര്‍ക്കണമെ. മാമ്മോദീസാ വഴി കത്തോലിക്കാ സഭയിലെ അംഗമായ ഞാന്‍ ആ സഭയോട് ചേര്‍ന്ന് എന്റെ അവസാന ശ്വാസം വരെ നില്‍ക്കുക. വളരെ പ്രധാനപ്പെട്ട കാര്യമാണത്. സഭയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍, ആരോപണങ്ങള്‍ എന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. നാം എന്നും പ്രാര്‍ത്ഥിക്കേണ്ട ഒരു കാര്യമാണ്. സത്യസഭയ്‌ക്കെതിരായി ചിന്തിക്കാനും പറയാനും നമുക്കിടയാകാതിരിക്കട്ടെ.

ഏറ്റവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വ്വത്രികവുമായ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് വി. കുര്‍ബാന മദ്ധ്യേ നാം ഏറ്റുപറയുന്നു (വിശ്വാസ പ്രമാണം). വിശുദ്ധരില്‍ നിന്ന് നാം പഠിക്കേണ്ട വലിയ മാതൃകകളില്‍ ഒന്നാണിത്. അവരെല്ലാം സഭയോട് ചേര്‍ന്ന് നിന്നിരുന്നു. സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എല്ലാ ശക്തികള്‍ക്കുമെതിരായി (പാഷണ്ഡതകള്‍, സെക്ടുകള്‍) അവര്‍ പൊരുതി. സത്യസഭയുടെ യഥാര്‍ത്ഥ മുഖം പ്രതിഫലിപ്പിക്കാനായി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായവരാണ് വിശുദ്ധര്‍, ജറുസലേമിലെ വി. സിറിള്‍ (315-386) മെത്രാന്‍ വേദ പരാംഗതന്‍) വി. സിറിളിന്റെ പ്രധാന ഗ്രന്ഥം 24 ഉപദേശങ്ങളാണ്. വേദോപദേശ പ്രസംഗങ്ങള്‍. തെറ്റുകള്‍ പഠിപ്പിക്കുന്ന പള്ളികളില്‍ പോകുന്നതിനെ അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും അപരിചിതമായ ഒരു സ്ഥലത്ത് താമസിക്കുമ്പോള്‍ എവിടെയാണ് പള്ളിയെന്ന് ചോദിച്ചാല്‍ പോരാ ദൈവസ്‌നേഹമില്ലാത്ത ശാഖകളും തങ്ങളുടെ ശാഖകളെ പള്ളികളെന്നാണ് വിളിക്കുന്നത്. അതിനാല്‍ എവിടെയാണ് പള്ളിയെന്ന് ചോദിച്ച് തൃപ്തിയടയാതെ എവിടെയാണ് കത്തോലിക്ക പള്ളിയെന്ന് ചോദിക്കണം. നമ്മുടെ എല്ലാവരുടേയും അമ്മയും നമ്മുടെ കര്‍ത്തവിശോമിശിഹായുടെ മണവാട്ടിയുമായ ആ പരിശുദ്ധ സഭയുടെ പേരാണത് (അനുദിന വിശുദ്ധര്‍ മാര്‍ച്ച് 18)

കരിസ്മാറ്റിക് നവീകരണത്തിലൂടെ സഭാസ്‌നേഹത്തില്‍ വളര്‍ന്നു മുന്നേറുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ വേദനാകരമെന്ന് പറയട്ടെ. അമിത തീഷ്ണതയാല്‍ സഭയെ സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്തു വിഘടിച്ചു നില്‍ക്കുന്നവരുണ്ട്. സത്യസഭയ്ക്ക് രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ടെന്നുള്ള സത്യം നാമൊരിക്കലും മറക്കരുത്. ഈശോയിലൂടെ സ്ഥാപിതമായ സഭയാണിത്.

പരദേശികളല്ലിനി നമ്മള്‍
കര്‍ത്താവില്‍ തിരുഭവനത്തില്‍
പരിലാളിതരായ് കഴിയുന്നോര്‍
പരമോന്നതരുടെ തനയന്മാര്‍
ശ്ലീഹന്മാരും നിവ്യരുമാ-
ണെന്നും നില്‍ക്കുമടിസ്ഥാനം
അവരിലുയര്‍ന്നൊരു ഭവനം നാം
മൂലക്കല്ലോ മിശിഹാതന്‍
(സപ്രാപ്രാര്‍ത്ഥനയില്‍ നിന്ന്)

സത്യ സഭയെക്കുറിച്ച് ശരിയായി പഠിപ്പിച്ചിട്ടുള്ള ഒരു വിശുദ്ധനായ വി. തോമസ് അക്വിനാസിന്റെ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് അദ്ദേഹം നന്നായി എഴുതി വനവസഹജമായ വേദപരംഗതന്‍. വിശുദ്ധരില്‍ വച്ച് വിജ്ജന്‍, വിജ്ജരില്‍ വച്ച് വിശുദ്ധന്‍. കത്തോലിക്കാ കലാശാലകളുടെ മദ്ധ്യസ്ഥന്‍. വിനയമൂര്‍ത്തി, എന്നിങ്ങനെ അപരനാമങ്ങള്‍ സിദ്ധിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അന്തയമായ വാക്കുകള്‍ ധ്യാനിച്ചാല്‍ അറിവുണ്ടെന്നു ഭാവിച്ചു നടക്കുന്ന നാം ഒന്നുമല്ലെന്നുള്ള സത്യം വെളിപ്പെടും. 1274ല്‍ ലിയോണ്‍സിലെ സുനഹദോസില്‍ പങ്കെടുക്കാന്‍ പോകുംവഴി ഫോസോ നോവില്‍ സിസ്‌റ്റേഴ്‌സില്‍ സന്യാസികളുടെ ആശ്രമത്തില്‍ വച്ച് അദ്ദേഹം ദിവംഗതനായി. തിരുപഥേയം എത്തിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. സത്യദൈവവും സത്യമനുഷ്യനും ദൈവസുതനും കന്യാമറിയത്തിന്റെ പുത്രനുമായ യേശുക്രിസ്തു ഈ കൂദാശയിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കൂദാശകളെപ്പറ്റിയോ മറ്റുകാര്യങ്ങളെപ്പറ്റിയോ വല്ല അബദ്ധവും ഞാന്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ സമസ്തവും പരി. റോമസഭയുടെ തീരുമാനത്തിനും സുബുദ്ധികരണത്തിനുമായി ഞാന്‍ സമര്‍പ്പിക്കുന്ന. സഭയോടുള്ള അനുസരണത്തില്‍ ഈ ജീവിതത്തോട് ഞാന്‍ വിടവാങ്ങുന്നു. (അനുദിന വിശുദ്ധര്‍ ജനൂ. 28)

സഭയോടും വിശുദ്ധ കുര്‍ബാനയോടുമുള്ള വിശുദ്ധന്റെ വിധേയത്വം എനിക്ക് തെറ്റു പറ്റില്ലായെന്ന് ചിന്തിച്ചു നടന്നിരുന്ന കാലം. ഈ വിശുദ്ധനില്‍ നിന്ന് എനിക്കൊത്തിരി പഠിക്കാന്‍ സാധിച്ചു. വലിയ കാര്യങ്ങള്‍ ചെയ്ത ഈ വിശുദ്ധന്‍ പോലും എന്തെങ്കിലും അപാകതകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ എന്നു പറയുമ്പോള്‍ നാമൊരു കാര്യം മനസിലാക്കണം (വിശുദ്ധന്‍ സത്യം മാത്രമാണ് പഠിപ്പിച്ചിതെന്ന കാര്യം).

സഭയോടുള്ള വിശ്വസ്തതയില്‍ എന്നെ ഏറെ ചിന്തിപ്പിച്ച വിശുദ്ധയാണ് വി. അമ്മ ത്രേസ്യ. എത്രയോ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സഭയ്ക്കു സമ്മാനിച്ച ഈ വിശുദ്ധയുടെ പുസ്തകങ്ങളൊക്കെ വളരെ ആവേശത്തോടെയാണ് വായിച്ചിട്ടുള്ളത്. ഒരു പുസ്തകത്തിലെ ഈ വാക്കുകള്‍ എ്#റെ ജീവിതം തന്നെ മാറ്റി മറിച്ചു. ‘ ഞാന്‍ ഇത്രയും കാര്യങ്ങളെഴുതിയതിനു വിരുദ്ധമായി എന്തെങ്കിലും സഭ പഠിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇത് തള്ളക്കളഞ്ഞുകൊണ്ട് സഭയുടെ പ്രബോധനങ്ങളെ സ്വീകരിക്കക. സഭയെക്കുറിച്ച് നന്നായി മാത്രം എഴുതിയിട്ടുള്ള ഒരു വിശുദ്ധയുടെ വാക്കാണിതെന്ന് നാമൊരിക്കലും മറക്കരുത്. എഴുതുമ്പോഴും (പ്രത്യേകിച്ച് സഭയെക്കുറിച്ച്) പ്രസംഗിക്കുമ്പോഴും ഇവരെയൊക്കെ കൂട്ടുപിടിക്കാറുണ്ട്. നമ്മിലെ കുറവുകളൊക്കെ സഭാധികാരികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ സഭ വിട്ടുപോകുകയല്ല ചെയ്യേണ്ടത്. സഭയ്ക്ക വിധേയപ്പെടുവാനുള്ള എളിമയാണ് വേണ്ടത്.

ചിലപ്പോള്‍ അധികാരികളില്‍ നിന്നുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ നമ്മുടെ നോട്ടത്തില്‍ തെറ്റായി തോന്നാം. പക്ഷെ അതിനും വിധേയപ്പെട്ടുപോകുകയെന്നതാണ് പ്രധാനം. വി. അന്തോനിസിനോട് അത്ഭുതം പ്രവര്‍ത്തിക്കുന്നതിനും വി. പാദ്രോപിയയോട് വി. കുര്‍ബാന അര്‍പ്പിക്കുന്നതുപോലും വിലക്കിയപ്പോള്‍ അവര്‍ സഭ വിട്ടുപോയിരുന്നെങ്കില്‍ ഇന്നു നമുക്ക് മദ്ധ്യസ്ഥരായി ഇവര്‍ കാണുമായിരുന്നോ? എന്തിനേറെ രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സിസ്സി വചനം പ്രഘോഷിക്കാന്‍ അനുവാദത്തിനായി അന്നത്തെ മാര്‍പ്പാപ്പയുടെ അടുത്തു ചെന്നപ്പോള്‍ പന്നികളോട് സുവിശേഷം പറയാന്‍ കിട്ടിയ നിര്‍ദ്ദേശം സ്വീകരിച്ചപ്പോള്‍ അദ്ദേഹം സഭ വിട്ടുപോയിരുന്നെങ്കില്‍ ഇന്ന രണ്ടാം ക്രിസ്തുവെന്ന് നാം ആരെ വിളിച്ചേനെ?

രണ്ട് മഹാപ്പസ്‌തോലന്മാരായ പത്രോസ് പൗലോസ് മാരുടെ മേല്‍ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ടവും മഹത്തരവുമായ സഭയാണ് റോമസഭ. എവുസേസിയൂസ് പലപ്രാവശ്യം ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. ഒരിക്കല്‍ വി. ജെറോം, വി. അംബ്രോസ്, വി. അഗസ്റ്റിന്‍ മുതലായ സഭാപിതാക്കന്മാരും ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. പത്രോസിന്റെ സിംഹാസനമാണ് റോമസഭയെന്ന് വി. സിപ്രിയാ്# പറയുന്നു (അനുദിനവിശുദ്ധന്‍ ഫെബ്രുവരി 22)

ഇനി നമുക്ക് ചിന്തിക്കാം. നാമെവിടെ നില്‍ക്കുന്നു? സഭയോട് ചേര്‍ന്ന് എന്ന് ചിന്തിക്കുമ്പോഴും പറയുമ്പോഴും എത്ര ശതമാനം ആത്മാര്‍ത്ഥതയുണ്ടതില്‍. നമുക്ക് എത്രയോ വിശുദ്ധര്‍ മാതൃകയായിട്ടുണ്ടെന്നുള്ളത് വലിയ ഭാഗ്യമാണ്. നമുക്ക് അവരെ അനുകരിക്കാം. കാരണം യേശുവിലെത്താനുള്ള സുരക്ഷിതമായ വഴി എന്നാണ് വിശുദ്ധരെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിക്കുന്നത്. (ജനതകളുടെ പ്രകാശം)

ബ്രദര്‍ തങ്കച്ചന്‍ തുണ്ടിയില്‍

You must be logged in to post a comment Login