ഇത് ഈശോയുടെ കാല്‍പ്പാടുകളോ?

ഇത് ഈശോയുടെ കാല്‍പ്പാടുകളോ?

മതപീഡനങ്ങള്‍ സഹിക്കാനാവാതെ വിശുദ്ധ പ ത്രോസ് റോം വിട്ടുപോകാന്‍ തയ്യാറായെന്നും അപ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ഈശോ പ്രത്യക്ഷപ്പെട്ടുമെന്നുമുള്ള വിശ്വാസത്തിന് പത്രോസിന്റെ കാലംമുതല്‌ക്കേ പഴക്കമുണ്ട്.

കര്‍ത്താവേ നീയെവിടേക്ക് പോകുന്നു എന്നായിരുന്നു പത്രോസിന്റെ ചോദ്യം. അപ്പോള്‍ ക്രിസ്തു പറഞ്ഞ മറുപടി ഞാന്‍ വീണ്ടും കുരിശിലേറാന്‍ റോമിലേക്ക് പോകുന്നുവെന്നായിരുന്നു. ഈ മറുപടിയില്‍ റോം വിട്ടുപോകാനുള്ള തീരുമാനം മാറ്റി പത്രോസ് തിരികെ റോമിലേക്ക് മടങ്ങുകയാണ്.

ബൈബിള്‍ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടാത്ത ആക്ട് ഓഫ് പീറ്ററിലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് രക്ഷാകരചരിത്രവുമായി വളരെയധികം ബന്ധമുണ്ട്. ക്രിസ്തു പത്രോസിന് പ്രത്യക്ഷപ്പെട്ട സ്ഥലമെന്ന് കരുതുന്ന സ്ഥലത്ത് കാണപ്പെടുന്ന കാലടികള്‍ ഈശോയുടേതാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

ഇത് സത്യമാണെങ്കില്‍ ഈശോയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ ഈ മാര്‍ബിള്‍ ഫലകമായിരിക്കും ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ്. ഇന്ന് ഈ കാല്‍പാദങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് സെന്റ് സെബാസ്റ്റ്യന്‍സ് ബസിലിക്കയിലാണ്.

ക്വോവാദീസ് ചര്‍ച്ചില്‍ ഇതിന്റെ യഥാര്‍ത്ഥ കോപ്പി പ്രദര്‍ശനത്തിന് വച്ചിട്ടുമുണ്ട്. ഈശോ പത്രോസിന് പ്രത്യക്ഷപ്പെട്ടപ്പോള്‍ പതിഞ്ഞ കാല്‍പാദങ്ങളാണ് ഇതെന്ന് അവിടെ കൊത്തിവച്ചിട്ടുമുണ്ട്. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് വേണ്ടി എണ്ണയും മെഴുകുതിരിയും ഇവിടെ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ 1845 ല്‍ പോപ്പ് ഗ്രിഗറി പതിനാറാമന്‍ ഈ എഴുത്ത് മാറ്റിക്കളഞ്ഞു.

ബി

You must be logged in to post a comment Login