ഇത് ഉത്ഥാനത്തിരുനാളിന്മേല്‍ ദു:ഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ സംഭവം

ഇത് ഉത്ഥാനത്തിരുനാളിന്മേല്‍ ദു:ഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ സംഭവം

വത്തിക്കാന്‍: ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ എഴുപതിലേറെ പേരുടെ ജീവനെടുത്ത ദുരന്തം ഉത്ഥാനത്തിരുനാളിന്മേല്‍ ദു:ഖത്തിന്റെയും ആശങ്കയുടെയും നിഴല്‍ പരത്തിയ സംഭവമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറികോ ലൊംബാര്‍ദി. വിദ്വേഷമെന്ന ഘാതകന്‍ നിസ്സഹായരായ വ്യക്തികളോട് വീണ്ടും ക്രൂരത കാണിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ അനുകമ്പയുടെയും ക്ലേശിക്കുന്നവരോടുള്ള ഐകദാര്‍ഢ്യത്തിന്റെയും സംഭാഷണത്തിന്റെയും നീതിയുടെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയുമായ വഴികള്‍ തേടണമെന്നും അതിനുള്ള ധൈര്യവും പ്രത്യാശയും ക്രൂശിതനും ഉയിര്‍പ്പിക്കപ്പെട്ടവനുമായ ക്രിസ്തു നല്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ ഇഖ്ബാല്‍ ടൗണിന് സമീപത്തുള്ള ഗുല്‍ഷന്‍ ഇഖ്പാല്‍ പാര്‍ക്കിലാണ് ഈസ്റ്റര്‍ ദിനത്തില്‍ എഴുപതിലേറെ പേരുടെ ജീവന്‍ അപഹരിക്കുകയും മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ചാവേര്‍ സ്‌ഫോടനമുണ്ടായത്.

You must be logged in to post a comment Login