ഇത് ഗോലിയാത്തിന്റെ ശവക്കല്ലറയോ?

ഇത് ഗോലിയാത്തിന്റെ ശവക്കല്ലറയോ?

ജെറുസലേം: ബൈബിളിലെ പുരാതന സംസ്‌കാരങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകളുമായി ചില ഗവേഷണഫലങ്ങള്‍. ഫിലിസ്ത്യന്‍കാരുടെ ആദ്യത്തെ സെമിത്തേരിയാണ് ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെ നീണ്ട ഗവേഷണഫലമായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ശവക്കല്ലറ ഗോലിയാത്തിന്റേതായിരിക്കാമെന്നാണ് നിഗമനം.

മൂവായിരം വര്‍ഷം പഴക്കമുള്ള ഈ ശവക്കല്ലറ കണ്ടെത്തിയിരിക്കുന്നത് സൗത്തേണ്‍ ഇസ്രായേലിലെ ആഷ്‌ക്കലോണിലാണ്. ഫിലിസ്ത്യരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത്തരം പഠനങ്ങള്‍ വഴിയൊരുക്കിയെന്ന് ആര്‍ക്കിയോളജി പ്രഫസര്‍ ഡാനിയേല്‍ മാസ്റ്റര്‍ പറഞ്ഞു. ഫിലിസ്ത്യരുടെ വീടുകള്‍, ഭക്ഷണരീതികള്‍, വ്യാപാരം തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഈ പഠനം കടന്നുചെന്നിരിക്കുന്നത്.

സെമിത്തേരിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്ന അസ്ഥികൂടങ്ങളില്‍ ബ്രേസ് ലെറ്റുകള്‍, കമ്മലുകള്‍ എന്നിവയും ചിലതില്‍ ആയുധങ്ങളുമുണ്ട്. അസ്ഥികള്‍ മൂന്നുതരത്തിലുള്ള പരിശോധനകള്‍- ഡിഎന്‍എ, റേഡിയോ കാര്‍ബണ്‍, ബയോളജിക്കല്‍ ഡിസ്റ്റന്‍സ് സ്റ്റഡീസ്- ക്ക് വിധേയമാക്കാനാണ് തീരുമാനം.

ആഷ്‌ക്കലോണ്‍ ഫിലിസ്ത്യരുടെ പ്രധാനപ്പെട്ട അഞ്ചു നഗരങ്ങളില്‍ ഒന്നാണ്.

You must be logged in to post a comment Login