ഇത് ദൈവനിന്ദ തന്നെ, ചാര്‍ലി ഹെബ്ദോയ്‌ക്കെതിരെ വത്തിക്കാന്‍

വത്തിക്കാന്‍: പാരിസിലെ ചാര്‍ലി ഹെബ്ദോ മാസിക നടത്തുന്നത് ദൈവനിന്ദ തന്നെയാണെന്ന് വത്തിക്കാന്‍. ഔദ്യോഗിക ദിനപ്പത്രമായ ഒസര്‍വത്താരെ റൊമാനോയിലാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദൈവം റൈഫിളുമായി ഓടുന്നതാണ് ഇത്തവണത്തെ മാസികയുടെ മുഖച്ചിത്രം. ഒന്നരവര്‍ഷം കഴിഞ്ഞും കുറ്റവാളികള്‍ പുറത്തുതന്നെ എന്ന തലക്കെട്ടും ഇതോടൊപ്പമുണ്ട്.

ചാര്‍ലി ഹെബോദോ മതനിരപേക്ഷതയുടെ മുഖംമൂടി അണിഞ്ഞിരിക്കുകയാണെന്ന് ഒസര്‍വത്താരെ റൊമാനോയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തി. ഭീകരാക്രമണത്തില്‍ നിന്നും മാസിക പാഠമുള്‍ക്കൊണ്ടില്ല. ദൈവത്തിന്റെ പേരുപയോഗിച്ച് അവര്‍ അക്രമത്തെ ചെറുക്കാന്‍ നോക്കി. ഇത് ദൈവനിന്ദയാണ്.

2015 ജനുവരി ഏഴിനാണ് പാരിസിലെ ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു മുന്നില്‍ ഭീകരാക്രമണമുണ്ടാകുന്നത്. എഡിറ്റര്‍മാരും കാര്‍ട്ടൂണിസ്റ്റുകളുമുള്‍പ്പെടെ 12 ആളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

You must be logged in to post a comment Login