ഇത് രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ജോലിയെടുക്കാനുള്ള കാലം

ഇത് രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ജോലിയെടുക്കാനുള്ള കാലം

ജുബ: ഗവണ്‍മെന്റും എല്ലാ പൗരന്മാരും രാജ്യത്തിന്റെ ഭാവിക്കു വേണ്ടി ഒരുമിച്ച് ജോലിയെടുത്ത് രാജ്യപുനര്‍നിര്‍മ്മാണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് സൗത്ത് സുഡാനിലെ മെത്രാന്മാര്‍. നമുക്ക് വേണ്ടി, നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി, നമ്മുടെ കുട്ടികളുടെ കുട്ടികള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സമയം. എന്‍കറേ്ജ്‌മെന്റ് എന്ന പേരില്‍ പുറത്തിറക്കിയ സന്ദേശത്തില്‍ സുഡാനിലെ മെത്രാന്മാര്‍ പറഞ്ഞു. അസംബ്ലിയുടെ സമാപനത്തില്‍ നല്കിയ പ്രസ്താവനയിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

വിദ്വേഷം പുലര്‍ത്തുന്ന സന്ദേശങ്ങളും സംഭാഷണങ്ങളും ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. മറിച്ച് സമാധാനത്തിന്റെ സന്ദേശങ്ങള്‍ കൈമാറുക, പ്രചരിപ്പിക്കുക. അവര്‍ ഓര്‍മ്മിപ്പിച്ചു.

പട്ടാളക്കാരുടെ വെടിയേറ്റ് മരണമടഞ്ഞ സിസ്റ്റര്‍ വെറോനിക്ക റാക്കോവായെയും പത്രക്കുറിപ്പ് അനുസ്മരിച്ചു. വിവേകമില്ലാത്ത അക്രമങ്ങള്‍ക്കിടയില്‍പെട്ട് മരണമടയുന്ന അനേകം സ്ത്രീപുരുഷന്മാരുടെ ഒരു പ്രതിനിധി മാത്രമാണ് സിസ്റ്റര്‍ വെറോനിക്ക. അതുകൊണ്ട് രാജ്യത്തുടനീളം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്. പല ജോലിക്കാര്‍ക്കും കൂലിയില്ല. പല കുടുംബങ്ങള്‍ക്കും ഭക്ഷണമില്ല. ഇത് രാജ്യത്തെ ജനങ്ങളെ മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുന്നത്. മെത്രാന്മാര്‍ പറഞ്ഞു.

You must be logged in to post a comment Login