ഇത് ലോകത്തിന്റെ സന്തോഷ നിമിഷം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഇത് ലോകത്തിന്റെ സന്തോഷ നിമിഷം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം ലോകത്തിനു മുഴുവന്‍ സന്തോഷം പകരുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ വത്തിക്കാനിലെത്തിയതാണ് അദ്ദേഹം.

ഒരമ്മയെപ്പോലെ, എല്ലാവരെയും ഒരുപോലെ ശുശ്രൂഷിച്ച മദറിന്റെ കാരുണ്യം ലോകപ്രശസ്തമാണ്. അമ്മയുടെ നാമകരണച്ചടങ്ങില്‍ സംബന്ധിക്കാന്‍ റോമാ നഗരം മുഴുവന്‍ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ലോകത്തിനും ജനത്തിനും ദൈവത്തിന്റെ സ്‌നേഹം മദര്‍ എത്തിച്ചുകൊടുത്തു എന്നതാണ് അതിനു കാരണമെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു.

You must be logged in to post a comment Login