ഇത് ലോകമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരത: കാത്തലിക് ഫെഡറേഷന്‍

ഇത് ലോകമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരത: കാത്തലിക് ഫെഡറേഷന്‍

കോട്ടയം: യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യസ്തര്‍ നടത്തുന്ന വൃദ്ധസദനത്തിനു നേരെയുണ്ടായ ഭീകരാക്രമണം ലോകമന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

സ്വന്തം ജീവന്‍ പോലും പണയം വെച്ച് ജാതിമതഭേദമന്യേ അശരണര്‍ക്കു വേണ്ടി വേല ചെയ്യുന്ന മിഷനറിമാരെ വധിച്ച ഈ ക്രൂരത ലോകസമാധാനത്തിനു തന്നെ ഭീഷണിയാണ്. അതിരില്ലാത്ത ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനും ഭീകരതയെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാനും ഐക്യരാഷ്ട്രസംഘടനയും മറ്റു ലോകരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login