ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അടയാളമോ? വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒന്നിലേക്ക് ആകാശത്ത് നിന്ന് അത്ഭുത വെളിച്ചം

ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അടയാളമോ? വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒന്നിലേക്ക് ആകാശത്ത് നിന്ന് അത്ഭുത വെളിച്ചം

ന്യൂയോര്‍ക്ക്: 9/11ലെ ഇരകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നല്കിയ സന്ദേശമാണോ ഇത്? അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക്. പക്ഷേ വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തിന്റെ പതിനഞ്ചാം വാര്‍ഷികദിനത്തോട് അനുബന്ധിച്ച് എടുത്ത ചിത്രം ഒരു കഥ പറയുന്നുണ്ട്.

ഒരു വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് അതിശയകരമായ വെളിച്ചം ആകാശത്തുനിന്ന് കടന്നുവരുന്ന ചിത്രം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ പ്രഭാതത്തിലും താന്‍ ആകാശം നോക്കി നില്ക്കാറുണ്ടെന്നും എന്നാല്‍ ഇതുപോലൊരു വെളിച്ചം താന്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നും ബെന്‍ സ്റ്റര്‍നര്‍ അഭിപ്രായപ്പെടുന്നു.

പക്ഷേ വ്യാഴാഴ്ച രാവിലെ 7.11 ന് രണ്ട് വേള്‍ഡ് ട്രേഡ് സെന്ററിലേക്കും ആകാശത്തു നിന്ന് അത്ഭുതകരമായ വെളിച്ചം പരന്നുവെന്നും അത് ഒന്നില്‍ മാത്രമായി പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം പറയുന്നു.

സ്വഭാവികമായുണ്ടായ ഒരു പ്രകൃതിപ്രതിഭാസമാണ് ഇതെന്ന് വാദിച്ചേക്കാമെങ്കിലും ചില ചോദ്യങ്ങള്‍ അത് ഉണര്‍ത്തുന്നു. എങ്കില്‍ എന്തുകൊണ്ട് ഇത്തരമൊന്ന് നേരത്തെ സംഭവിച്ചില്ല? പത്തു മിനിറ്റ് നേരത്തോളം ഈ വെളിച്ചം കണ്ടുവെന്നും തന്റെ ഐഫോണില്‍ ആ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും സ്റ്റര്‍നര്‍ പറയുന്നു.

ദുരന്തത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചായതിനാല്‍ ആളുകള്‍ ഈ ചിത്രങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് താന്‍ ഭയക്കുന്നതായും അദ്ദേഹം പറയുന്നു.

You must be logged in to post a comment Login