ഇനിയെങ്കിലും ഉണരൂ…

ലെബനന്‍: പാരിസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും ഐഎസ് തീവ്രവാദികള്‍ക്കെതിരേ പോരാടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് മെല്‍ക്കൈറ്റ് ഗ്രീക്ക് കാത്തലിക് ആര്‍ച്ച് ബിഷപ്പ് ഇസാം ജോണ്‍ ധാര്‍വിഷ്. ഇനിയെങ്കിലും സിറിയയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ ഗൗരവമായി കാണണം. തടുക്കാനാകാത്ത ശക്തിയായി ഐഎസിനെ വളരാനനുവദിച്ചു കൂടാ. ഐഎസ് ലോകത്തിനാകമാനം ഭീഷണിയാണെന്ന് തങ്ങള്‍ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നെന്നും എന്നാല്‍ പ്രശ്‌നത്തെ വേണ്ടത്ര ഗൗരവത്തോടെ യൂറോപ്യന്‍ ശക്തികള്‍ കണ്ടിരുന്നോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login