ഇനിയെങ്ങോട്ട്…?

കെനിയ: ആദ്യമായി ആഫ്രിക്കയുടെ മണ്ണില്‍ കാലു കുത്തി..ഫ്രാന്‍സിസ് പാപ്പയുടെ അടുത്ത സന്ദര്‍ശന സ്ഥലം ഏതായിരിക്കും? അദ്ദേഹം തന്നെ അതിനുത്തരം നല്‍കിയിരിക്കുകയാണ്. അടുത്ത വര്‍ഷമാദ്യം താന്‍ മെക്‌സിക്കോ സന്ദര്‍ശിക്കുമെന്ന് കെനിയയിലെത്തിയ ശേഷം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലുള്ള സിയുദാദാ ജുവരസ് നഗരവും സന്ദര്‍ശിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം നടത്തിയിട്ടില്ല.

അടുത്ത വര്‍ഷം മെക്‌സിക്കോ സന്ദര്‍ശിക്കുകയാണെങ്കില്‍ ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനമായിരിക്കുമത്. 2013 ല്‍ ബ്രസീലും 2014 ല്‍ ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളും ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസും ക്യൂബയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

You must be logged in to post a comment Login