ഇനി മാര്‍ത്തോമ്മാ സഭാ വൈദികരുടെയും മൃതദേഹം ദഹിപ്പിക്കാം

ഇനി മാര്‍ത്തോമ്മാ സഭാ വൈദികരുടെയും മൃതദേഹം ദഹിപ്പിക്കാം

തിരുവല്ല: മാര്‍ത്തോമ്മാ സഭയിലെ വൈദികരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സിനഡ് അംഗീകാരം നല്കി. പളളിയിലെ ശവസംസ്‌കാരശുശ്രൂഷ പൂര്‍ത്തിയാക്കിയതിന് ശേഷം വൈദികന്റെ അപേക്ഷ പ്രകാരം വൈദ്യുതി ശ്മശാനങ്ങളിലോ അല്ലാതെയോ മൃതദേഹം ദഹിപ്പിക്കാവുന്നതാണ്. മെത്രാപ്പോലീത്തായ്‌ക്കോ ഭദ്രാസന എപ്പിസ്‌ക്കോപ്പയ്‌ക്കോ  ഇതിനുള്ള അനുവാദം നല്കാം.

മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ഭൗതിക അവശിഷ്ടം കുടുംബക്കല്ലറയിലോ ഒറ്റക്കല്ലറയിലോ സംസ്‌കരിക്കണം. സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് ഇത് സംബന്ധിച്ച കല്‍പ്പന പുറപ്പെടുവിച്ചത്.

സഭയിലെ അല്‍മായരുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് നേരത്തെ തന്നെ അനുമതി നല്കിയിരുന്നു.

You must be logged in to post a comment Login