ഇനി വര്‍ഗീയ ഭാഷ ഉപയോഗിക്കില്ലെന്ന് നരേന്ദ്ര മോദി

ഇനി വര്‍ഗീയ ഭാഷ ഉപയോഗിക്കില്ലെന്ന് നരേന്ദ്ര മോദി

riotരാജ്യത്തെ ജനങ്ങളെ മതപരമോ സാമുദായികമോ ആയി വേര്‍തിരിക്കുന്ന രാഷ്ട്രീയത്തില്‍ തനിക്കു വിശ്വാസമില്ലെന്ന് നരേന്ദ്രമോദി. വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും രാജ്യത്തെ ജനങ്ങളെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നത് ആപത്കരമാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ മുസ്ലീം സമുദായ നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

കേന്ദ്രഗവണ്‍മെന്റിന്റെ വികസനപ്രവര്‍ത്തനങ്ങളെയും താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടപ്പിലാക്കിയ പദ്ധതികളെയും ചടങ്ങില്‍ മോദി പ്രകീര്‍ത്തിച്ചു. ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറും പിടിച്ചു നില്‍ക്കുന്ന മുസ്ലീം യുവത്വം എന്ന മോദിയുടെ ആശയത്തെ മുസ്ലീം നേതാക്കള്‍ പ്രകീര്‍ത്തിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്തര്‍ അബ്ബാസ് നഗ്‌വി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു..

You must be logged in to post a comment Login