ഇന്തൊനേഷ്യയില്‍ കത്തോലിക്കാ പളളിപണിയെ എതിര്‍ത്ത് മുസ്ലിം ഗ്രൂപ്പ്

ഇന്തൊനേഷ്യയില്‍ കത്തോലിക്കാ പളളിപണിയെ എതിര്‍ത്ത് മുസ്ലിം ഗ്രൂപ്പ്

muslimജക്കാര്‍ത്ത: പണിതുടങ്ങാനിരിക്കുന്ന കത്തോലിക്കാ ദേവാലയത്തിന്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യവുമായി ആയിക്കണക്കിന് മുസ്ലങ്ങള്‍ റാലി നടത്തി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വടക്കന്‍ ബെക്കാസിയിലാണ് സംഭവം. സെന്റ് ക്ലാര ഇടവക നേതാക്കള്‍ അന്യായ മാര്‍ഗത്തിലൂടെയാണ് അനുമതി നേടിയതെന്ന് പ്രകടനക്കാര്‍ ആരോപിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് അധികാരികള്‍ പള്ളി പണിയാന്‍ അനുമതി നല്‍കിയത്. ദേവാലയ നിര്‍മാണത്തിന് വളരെ ദര്‍ജയമായ കടമ്പകളാണ് ഇന്തോനേഷ്യയില്‍ നിലവിലുള്ളത്. നേരായ രീതിയില്‍ അനുമതി നേടാന്‍ മിക്കവാറും അസാധ്യമായ സാഹചര്യത്തില്‍ സെന്റ് ക്ലാര പള്ളിയുടെ അധികാരികള്‍ അനുമതി നേടിയത് അന്യായ മാര്‍ഗത്തിലൂടെയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

എന്നാല്‍ തങ്ങള്‍ നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിരുന്നു എന്നാണ് ഇടവക സെക്രട്ടറി റാസ്‌നിയസ് പസാരിബു പറയുന്നത്. പള്ളി പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഒരു വിഭാഗം മുസ്ലിങ്ങളുടെ വിശേഷ സ്ഥലമായ ‘കോത്താ സാന്ത്രി’ ആയതിനാലാണ് അവര്‍ എതിര്‍ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login