ഇന്തോനേഷ്യയിലെ മലാങ്ങ് രൂപതയ്ക്ക് പുതിയ മെത്രാന്‍

ഇന്തോനേഷ്യയിലെ മലാങ്ങ് രൂപതയ്ക്ക് പുതിയ മെത്രാന്‍

മലാങ്ങ്: ഇന്തോനേഷ്യയിലെ മലാങ്ങ് രൂപതയ്ക്ക് പുതിയ മെത്രാനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു. കര്‍മ്മലീത്ത വൈദീകനായ ഫാ. ഹെന്റികസ് പിഡെയാട്രോ ഗുണാവനാണ് മലാങ്ങയുടെ നിയുക്ത മെത്രാന്‍.

മലാങ്ങയിലെ തന്നെ ദൈവശാസ്ത്രവും തത്വചിന്താപരവുമായ പഠനത്തിനുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ “വിദ്യാ സസാന”യുടെ റെക്ടറായി സേവനം ചെയ്യവെയാണ് ഇദ്ദേഹത്തെ ബിഷപ്പായി നിയോഗിക്കുന്നത്. 77 വയസ്സുള്ള കര്‍മ്മലീത്ത ബിഷപ്പായ ഹെര്‍മന്‍ ജോസഫ് സഹാദത്ത് പാന്‍ഡോയോ പുത്രോയുടെ സ്ഥാനത്തേക്കാണ് ഇദ്ദേഹം നിയോഗിക്കപ്പെടുന്നത്.

1955 ജൂലൈ 13ന് മലാങ്ങയില്‍ ജനിച്ച ഫാ.ഹെന്റിക് ഇപ്പോള്‍ 61 വയസ്സാണ്. മൈനര്‍ സെമിനാരി പരിശീലനത്തിനു ശേഷം “വിദ്യാ സനാസ”യില്‍ നിന്ന് ഫിലോസഫി പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം വൈദികനാവുന്നത് 1981 ജൂണ്‍ 18നാണ്.

You must be logged in to post a comment Login