ഇന്തോനേഷ്യയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വിലക്ക്, വൈദികര്‍ ഒളിച്ചോടി

ഇന്തോനേഷ്യയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വിലക്ക്, വൈദികര്‍ ഒളിച്ചോടി

ജക്കാര്‍ത്ത: മധ്യ ജാവയിലെ സുരാകാര്‍ത്തയിലെ സെന്റ് പീറ്റേഴസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെയും സഹായികളെയും ഇസ്ലാം മതവിശ്വാസികള്‍ ഭീഷണിപ്പെടുത്തുകയും വിശുദ്ധ കുര്‍ബാന തടസപ്പെടുത്തുകയും ചെയ്തു. മരണമടഞ്ഞവരുടെ ഓര്‍മ്മയ്ക്കായി അര്‍പ്പിക്കാനെത്തിയ കുര്‍ബാനയ്ക്കിടയിലാണ് ഈ അനിഷ്ടസംഭവമുണ്ടായത്.

ദിവ്യബലിയ്ക്കിടയിലെ ഒന്നാം വായന കഴിഞ്ഞപ്പോഴാണ് മുസ്ലീങ്ങള്‍ വൈദികന് നേരെ തിരിയുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തത്. ജാതിമതഭേദമന്യേ എല്ലാവരെയും ക്ഷണിച്ചുനടത്തുന്ന കുര്‍ബാന ആയതിനാല്‍ വിവിധ മതവിശ്വാസികള്‍ ഈ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നു.

പ്രശ്‌നം രൂക്ഷമാകുകയും അക്രമാസക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ പോലീസിന് ഇടപെടേണ്ടിവന്നു. വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിച്ച വൈദികനും സഹായികളും ഇവിടെ നിന്ന് സ്ഥലം മാറിയിരിക്കുകയാണ് എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

You must be logged in to post a comment Login