ഇന്ത്യന്‍ കത്തോലിക്കയുടെ ഡോക്യുമെന്ററിക്ക് യുഎസ് ഡോക്യുമെന്ററി ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍

ഇന്ത്യന്‍ കത്തോലിക്കയുടെ ഡോക്യുമെന്ററിക്ക് യുഎസ് ഡോക്യുമെന്ററി ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍

സാന്‍ഫ്രാന്‍സിസ്‌ക്കോ: പെറ്റല്‍സ് ഇന്‍ ദ ഡസ്റ്റ്- ദ എന്‍ഡെയ്‌ഞ്ചേര്‍ഡ് ഇന്ത്യന്‍ ഗേള്‍സ് എന്ന നൈനാ പായിസിന്റെ ഡോക്യുമെന്ററിക്ക് യുനൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഫിലിം ഫെസ്റ്റിവല്ലിലേക്ക് സെലക്ഷന്‍ ലഭിച്ചു.  അമേരിക്കയിലെ വളരെ പ്രശസ്തമായ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്ലാണ് ഇത്.

പെണ്‍വംശഹത്യകളെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത് . ഒക്ടോബര്‍ 20 മുതല്‍ 30 വരെയാണ് ഫെസ്റ്റിവല്‍. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ് നൈന. ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയിലാണ് ജീവിക്കുന്നത്.

പെണ്‍വംശഹത്യകളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ആധുനിക ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം എത്തരത്തിലുള്ളതാണെന്ന് ഈ ഡോക്യുമെന്ററി പറഞ്ഞുതരും. കഴിഞ്ഞ നൂറ്റാണ്ടില്‍ അമ്പത് മില്യന്‍ സ്ത്രീകളാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. ഒന്നും രണ്ടും ലോകമഹായുദ്ധകാലത്ത് ഹോളോകോസ്റ്റില്‍ സംഭവിച്ച ജീവഹാനിയെക്കാള്‍ വലുതാണിത്. ഇത് വംശഹത്യതന്നെയാണ്. ഇന്ത്യയുടെ സാമ്പത്തികനില വളര്‍ച്ച പ്രാപിക്കുകയാണെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ ഗര്‍ഭാവസ്ഥ മുതല്‍ ശവക്കല്ലറ വരെ വിവിധതരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരകളാകുന്നു. ലിംഗനിര്‍ണ്ണയം നടത്തിയുള്ള ഭ്രൂണഹത്യകള്‍, ശിശുഹത്യകള്‍, സ്ത്രീധനമരണങ്ങള്‍, മനുഷ്യക്കടത്ത്, ബലാത്സംഗം.. സംവിധായിക പറയുന്നു.

You must be logged in to post a comment Login