ഇന്ത്യന്‍ സലേഷ്യന്‍ വൈദികര്‍ യെമനില്‍ സുരക്ഷിതര്‍

ഇന്ത്യന്‍ സലേഷ്യന്‍ വൈദികര്‍ യെമനില്‍ സുരക്ഷിതര്‍

yemen

യെമനില്‍ സേവനം ചെയ്യുന്ന അഞ്ച് സലേഷ്യന്‍ വൈദികര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നബാധിതമായ യെമനില്‍ ഇപ്പോള്‍ ആകെയുള്ള കത്തോലിക്കാ വൈദികര്‍ ഇവരാണ്. ‘സാഹചര്യങ്ങള്‍ ഭീതികരമാണെങ്കിലും ഞങ്ങള്‍ സുരക്ഷിതരാണ്. റോക്കറ്റുകള്‍ ടാക്‌സികള്‍ക്കു മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന അനുഭവങ്ങളുണ്ട്. പള്ളിക്കു ചുറ്റും അലര്‍ച്ചകളും ബോംബ് വിസ്‌ഫോടന ശബ്ദങ്ങളും കേള്‍ക്കാം.’ പേരു വെളിപ്പെടുത്താതെ ഒരു വൈദികന്‍ പറഞ്ഞു.

സലേഷ്യേന്‍ ബംഗ്ലൂര്‍ പ്രോവിന്‍സിലെ അംഗങ്ങളായ വൈദികര്‍ 28 വര്‍ഷം മുമ്പാണ് യെമനില്‍ പ്രേഷിതസേവനം ആരംഭിച്ചത്. അബുദാബി വികാര്‍ അപ്പസ്‌തോലിക്കിന്റെ ക്ഷണപ്രകാരം എത്തിയ വൈദികര്‍ യെമന്‍ തലസ്ഥാനമായ സനാഅ, ആഡെന്‍, തയ്‌സ്, ഹോദെയ്ദ എിവിടങ്ങളില്‍ സേവനം ചെയ്യുന്നു. യെമനിലെ കത്തോലിക്കര്‍ക്ക് കൂദാശകള്‍ പരികര്‍മം ചെയ്യാനും മറ്റു സേവനങ്ങള്‍ ചെയ്യാനും ആകെയുള്ള പുരോഹിതര്‍ ഇവരാണ്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗങ്ങള്‍ മാത്രമാണ് ഇവരെ കൂടാതെ യെമനിലുള്ള മറ്റ് സ്യസ്തര്‍.

യെമനില്‍ സമീപകാലത്തുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു. അധികാരത്തിനായുള്ള ആഭ്യന്തര കലഹങ്ങള്‍ സൗദിയുടെ ഇടപെടലോടെ കൂടുതല്‍ കലുഷിതമായി..

You must be logged in to post a comment Login