പ്രാര്‍ത്ഥനയുടെ അഭാവവും മദ്യപാനവും ഇന്ത്യയിലെ കത്തോലിക്കാകുടുംബങ്ങള്ക്ക് കനത്ത ഭീഷണിയാണെന്ന് ഫാ. മില്ട്ടന് ഗോണ്‍സാല്‍വസ്..സിസിബിഐ( കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപസ് ഓഫ് ഇന്ത്യ)യുടെ കുടുംബകമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് ഫാ. മില്ട്ടന്.
കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ കൃപയും ശക്തിയും അനുഭവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കുടുംബങ്ങള്‍ പടിപടിയായി നശിക്കുകയും നിരവധിയായ വെല്ലുവിളികളും പ്രശ്നങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നു. കുടുംബങ്ങളില്‍ നിന്ന് ആത്മീയത പുറത്താക്കപ്പെട്ടതാണ് ഇന്ത്യയിലെ കത്തോലിക്കാകുടുംബങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുപ്രശ്നം . അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ സഭ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണ്. കുടുംബങ്ങളിലെ ആത്മീയ അന്തരീക്ഷം നിലനിര്‍ത്താന്‍ സ്ഥിരമായി നില്ക്കുന്നതും തുടര്‍ന്നുകൊണ്ടു പോകേണ്ടതുമായ പ്രാര്‍ത്ഥന ഒരു അവശ്യഘടകമാണ്. ദമ്പതികള്‍ തമ്മിലുള്ള നല്ല ബന്ധം കുടുംബം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അവരെ ശക്തരാക്കുന്നുണ്ട്.
മാതാപിതാക്കളാണ് നല്ല മാതൃക കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കേണ്ടത്. ക്രിസ്തീയ മൂല്യങ്ങളും ധാര്‍മ്മികമൂല്യങ്ങളും മാതാപിതാക്കള്‍ മക്കളിലേക്ക് കൈമാറണം. കുടുംബങ്ങളാണ് കുട്ടികളെ ധാര്‍മ്മികതയും മൂല്യവും പഠിപ്പിക്കേണ്ടത്.
കുടുംബനാഥന്മാരുടെ മദ്യപാനം കുടുംബങ്ങളെ തകര്‍ക്കുന്ന വലിയൊരു പ്രശ്നമാണ്. ദമ്പതികള്‍ തമ്മിലും തുടര്‍ന്ന് കുട്ടികളിലേക്കും അത് ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുത്തുന്നു.
2017 ജനുവരി 31 മുതല്‍ ഫെബ്രുവരി ഏഴുവരെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കുന്ന ലത്തീന്‍ രൂപതാധ്യക്ഷന്മാരുടെ സമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയം ഇന്ത്യയിലെ കുടുംബങ്ങള്‍ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ചായിരിക്കും. ഫാ. മില്ട്ടന് അറിയിച്ചു.
2014 മുതല്‍ ഇന്ത്യയിലുടനീളം കുടുംബപ്രശ്നങ്ങളുടെ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചുകൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഫാ. മില്ട്ടന് ഗോണ്‍സാല്‍വസ്. പ്രീമാര്യേജ് കോഴ്സുകളും ഫാമിലി അപ്പസ്തോലേറ്റ് പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.
ബി
You must be logged in to post a comment Login