ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് പ്രിയം ക്രിസ്തുമതം

ന്യൂഡല്‍ഹി: ഗവണ്‍മെന്റിന്റെ പുതിയ സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഹിന്ദുമതത്തെക്കാള്‍ കൂടുതലായി ക്രിസ്തുമതമോ ഇസ്ലാം മതമോ സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നു. അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 10.03 മിലന്‍ ഗോത്രവര്‍ഗ്ഗക്കാരാണ് 2011 ല്‍ ക്രിസ്തുമതം സ്വീകരിച്ചത്.

2001 ല്‍ ഇത് 6.3 മില്യന്‍ ആയിരുന്നു. 63 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. വിവരം ശരിയാണെങ്കില്‍ ഇതൊരു നല്ല വാര്‍ത്തയാണെന്നാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രൈബല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ ഫാ. രഞ്ജിത് ടിഗാ പറയുന്നത്. ഇതൊരു ശുഭസൂചനയാണെന്ന് ബിഷപ് വിന്‍സെന്റ് ബര്‍വയും അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു പ്രോത്സാഹനവും എനര്‍ജിയുമാണ് ഇത് നല്കിയിരിക്കുന്നത്. ഞങ്ങള്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇത് വ്യക്തമാക്കുന്നു. ബിഷപ് ബര്‍വ പറഞ്ഞു.

You must be logged in to post a comment Login