പെനാച്ചിയോ ഇനി പോളണ്ടിലെ സ്ഥാനപതി

പെനാച്ചിയോ ഇനി പോളണ്ടിലെ സ്ഥാനപതി

2010 മുതല്‍ ഇന്ത്യയുടെ നേപ്പാളിന്റെയും വത്തിക്കാന്‍ പ്രതിനിധിയായി സേവനം അനുഷ്ഠിച്ച ആര്‍ച്ച്ബിഷപ്പ് സാല്‍വത്തോര്‍ പെനാച്ചിയോ പോളണ്ടിലേക്ക് സ്ഥലം മാറി പോകുന്നു. ആഗസ്റ്റ് 6 ന് വത്തിക്കാന്‍ പുറത്തിറക്കിയ ഉത്തരവിലാണ് സ്ഥലം മാറ്റ പ്രഖ്യാപനം ഉള്ളത്.

64 കാരനായ പെനാച്ചിയോ ഇറ്റലിക്കാരനാണ്. 24 ാം വയസ്സില്‍ വൈദികനായ അദ്ദേഹം 1998 ല്‍ റ്വാണ്ടയുടെ ന്യുണ്‍ഷ്യോ ആയി നിയമിതനായി. 1999 ല്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

2010 ല്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പ് അദ്ദേഹം തായ്‌ലണ്ട്, സിംഗപ്പൂര്‍, കംബോഡിയ എന്നീ രാജ്യങ്ങളിലെ ന്യൂണ്‍ഷ്യോ ആയിരുന്നു.

ഇന്ത്യയുടെ പുതിയ ന്യൂണ്‍ഷ്യോ ആരാണെന്ന വിവരം ഇനിയും അറിവായിട്ടില്ല.

You must be logged in to post a comment Login