ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങളുടെ തുറന്ന മനസ്സിനെ അഭിനന്ദിച്ച് കര്‍ദ്ദിനാള്‍ ക്ലിമ്മിസ്

ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങളുടെ തുറന്ന മനസ്സിനെ അഭിനന്ദിച്ച് കര്‍ദ്ദിനാള്‍ ക്ലിമ്മിസ്

ഫിലാഡെല്‍ഫിയ: ക്രിസ്ത്യന്‍ സമുദായം ഇന്ത്യയില്‍ വേരു പിടിച്ച് വളര്‍ച്ച പ്രാപിച്ചതിനുള്ള ഏറ്റവും വലിയ കാരണം ഹിന്ദു സമുദായത്തിന്റെ തുറന്ന പ്രകൃതമാണെന്ന് സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ്  കാതോലിക്കാ ബാവ പറഞ്ഞു.

ഹിന്ദു സമുദായം പൊതുവെ സ്വാഗതം ചെയ്യുന്നതും സ്‌നേഹം തുളുമ്പുന്നതുമാണ്. എഡി 52ല്‍ ക്രിസ്തീയ വിശ്വാസം ഇന്ത്യയിലേക്ക് വന്നപ്പോള്‍ സുവിശേഷത്തെ ഏറ്റവുമാദ്യം സ്വീകരിച്ചത് ഇക്കൂട്ടര്‍ തന്നെയാണ്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് തലവനായ കര്‍ദ്ദിനാള്‍ ബസേലിയൂസ് ക്ലിമ്മിസ് ഫിലാഡെല്‍ഫിയ അതിരൂപതയുടെ ഔദ്യോഗിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കര്‍ദ്ദിനാള്‍ ജൂണ്‍മാസത്തില്‍ അമേരിക്കയിലേക്ക് ഇടയസന്ദര്‍ശനം നടത്തിയിരുന്നു. അപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

You must be logged in to post a comment Login