ഇന്ത്യയിലെ 10 പ്രമുഖ മ്യൂസിയങ്ങളുടെ പട്ടികയില്‍ ഡോണ്‍ ബോസ്‌കോ സെന്ററും

ഇന്ത്യയിലെ 10 പ്രമുഖ മ്യൂസിയങ്ങളുടെ പട്ടികയില്‍ ഡോണ്‍ ബോസ്‌കോ സെന്ററും

ന്യൂ ഡല്‍ഹി: തനത് സംസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള ഷില്ലോങ്ങിലെ ഡോണ്‍ ബോസ്‌കോ സെന്റര്‍ ഇന്ത്യയിലെ പ്രമുഖ 10 മ്യൂസിയങ്ങളില്‍ ഇടം നേടിയതായി അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി.

ഷില്ലോങ്ങിനടുത്തുള്ള മവ്‌ലായില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഇന്ത്യയിലെ തനത് സംസ്‌കാരങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശവാസികള്‍ക്ക് പഠിക്കുവാനും ഗവേഷണം നടത്തുവാനുമുള്ള സൗകര്യവും ഇവര്‍ ഒരുക്കുന്നു.

2001ല്‍ സ്ഥാപിതമായ ഡോണ്‍ ബോസ്‌കോ മ്യൂസിയം ഓഫ് ഇന്‍ഡിജീനസ് കള്‍ച്ചേര്‍സ് സന്ദര്‍ശിച്ച വ്യക്തിക്ക് വടക്കുകിഴക്കന്‍ ഇന്ത്യയെക്കുറിച്ചുള്ള പൂര്‍ണ്ണരൂപം ലഭ്യമാകും. 7 നിലകളുള്ള മ്യൂസിയത്തില്‍ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന 17 ഗ്യാലറികളാണുള്ളത്. ഇതില്‍ ചായാചിത്രങ്ങള്‍, ഫൈബര്‍ ഗ്ലാസ്സ് ചിത്രങ്ങള്‍ തുടങ്ങി പല കരകൗശല വസ്തുക്കളുമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

You must be logged in to post a comment Login