ഇന്ത്യയില്‍ ഒരു ദിവസം അമ്പതിലേറെ കുട്ടികള്‍ കാന്‍സര്‍രോഗം മൂലം മരണമടയുന്നു

ഇന്ത്യയില്‍ ഒരു ദിവസം അമ്പതിലേറെ കുട്ടികള്‍ കാന്‍സര്‍രോഗം മൂലം മരണമടയുന്നു

ഇന്ത്യയില്‍ കാന്‍സര്‍ പിടിമുറുക്കുന്നു. അമ്പതിലേറെ കുട്ടികള്‍ ഇന്ത്യയില്‍ ഒരൊറ്റ ദിവസം മരണമടയുന്നു എന്നതാണ് ഞെട്ടിക്കുന്ന കണക്ക്. ഒരു മാസം മുതല്‍ പതിനാല് വയസുവരെയുളള കുട്ടികളുടെ കണക്കാണിത്.

ആധുനികരീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങളുടെ അപര്യാപ്തതയാണ് ഈവിധത്തിലുള്ള മരണസംഖ്യ വര്‍ദ്ധിക്കാന്‍കാരണമെന്നും ഇതേക്കുറിച്ച് നടത്തിയ പഠനം പറയുന്നു.വികസിത രാജ്യങ്ങളില്‍ എണ്‍പത് ശതമാനം കുട്ടികളും വിദഗ്ദചികിത്സമൂലം ജീവിതം തിരിച്ചു പിടിക്കുമ്പോള്‍ ഇന്ത്യയിലെ അവസ്ഥ നേരെതിരിച്ചാണ്.

ടൊറോന്റോ യൂണിവേഴ്‌സിറ്റിയുടെയും മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെയും ആഭിമുഖ്യത്തിലായിരുന്നു ഗവേഷണം നടന്നത്.

2014 ല്‍ പുതുതായി പത്തുലക്ഷം പുതിയകാന്‍സര്‍ രോഗികളെയാണ് കണ്ടെത്തിയത്. 2025 ആകുമ്പോഴേയ്ക്കും ഇത് അഞ്ചിരട്ടി ആകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുക്കൂട്ടല്‍.

You must be logged in to post a comment Login