ഇന്ത്യയില്‍ കുട്ടികള്‍ പീഡനത്തിനിരയാവുന്നതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യയില്‍ കുട്ടികള്‍ പീഡനത്തിനിരയാവുന്നതായി റിപ്പോര്‍ട്ടുകള്‍

മുംബൈ: പീഡനത്തിന് ഇരയാവുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്നതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 300,000 കുട്ടികള്‍ ബലം പ്രയോഗിച്ചും മയക്കുമരുന്ന് കുത്തിവച്ചും നിര്‍ബന്ധിത ഭിക്ഷാടനത്തിന് ഇന്ത്യയില്‍ ഉപയോഗിക്കപെടുന്നുണ്ട്.

രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 40,000 കുട്ടികളെ ഇന്ത്യയില്‍ പ്രതിവര്‍ഷം തട്ടിക്കൊണ്ടു പോകുന്നുണ്ടെന്നും ഇവരില്‍ 11,000 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ലായെന്നും കമ്മീഷന്‍ പറഞ്ഞു

“കുട്ടികളെ തട്ടിക്കൊണ്ടു വന്നതാണോഅല്ലയോയെന്ന് പോലീസിനു തിരിച്ചറിയാന്‍ സാധിക്കില്ല. കാരണം മുതിര്‍ന്നയാളുടെ കൂടെ കാണൂമ്പോള്‍ അവര്‍ കുട്ടികളുടെ ആരെങ്കിലുമാണോയെന്ന് പോലീസുകാര്‍ കരുതും”, കുട്ടികളെ അനധികൃതമായി തട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് പുസ്തകം തയ്യാറാക്കുന്ന അനിത കനയ്യ പറഞ്ഞു. രക്ഷിച്ചു കൊണ്ടു വരുന്ന 50 കുട്ടികളില്‍ 10 പേര്‍ അനധികൃത മനുഷ്യകടത്തിന്റെ ഇരകളാവും, അനിത പറഞ്ഞു.

തന്റെ പുസ്തകത്തിലൂടെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പോലീസുകാരുടെ ശ്രദ്ധയില്‍ പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

You must be logged in to post a comment Login