ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം വര്‍ദ്ധിച്ചതായി ദി ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ(ഇഎഫ്‌ഐ) റിലീജിയസ് ലിബേര്‍ട്ടി കമ്മീഷണന്റെ കണക്കുകള്‍ വ്യക്തമാക്കി. 2016ന്റെ ആരംഭത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി 134 ആക്രമണങ്ങള്‍ ഉണ്ടായതായി കമ്മീഷന്റെ കണക്കുകള്‍ രേഖപ്പെടുത്തി.

ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും രേഖപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലാണെന്ന(25) എഫ്‌ഐയുടെ ഓഗസ്റ്റ് 16ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് (17), ചത്തീസ്ഗഡ്(15) എന്നീ സംസ്ഥാനങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രണ്ടും, മൂന്നും സ്ഥാനത്ത് നില്‍ക്കുന്നവര്‍.

ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം 2016വര്‍ഷത്തിലെ ആറു മാസത്തിനുള്ളില്‍ 250ന് അടുത്ത ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി സംഘടന പറഞ്ഞു. ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം ഭീതികരമായ സാഹചര്യമാണ് വളര്‍ന്നു വരുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് റിസേര്‍ച്ച് അംഗമായ റോള്‍ഫ് സീഗേര്‍സ് പറഞ്ഞു.

You must be logged in to post a comment Login