ഇന്ത്യയില്‍ സൂര്യവെളിച്ചം തെളിയിക്കാന്‍ വനിതകള്‍; ലൗദൗത്തോ സീ പ്രചോദനം

ഇന്ത്യയില്‍ സൂര്യവെളിച്ചം തെളിയിക്കാന്‍ വനിതകള്‍; ലൗദൗത്തോ സീ പ്രചോദനം

Solar_lighting_India_Image_Acumen_Fundകൊല്‍ക്കൊത്ത: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സീയില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പശ്ചിമബംഗാളിലെ ഈശോസഭ പുതിയൊരു സംരംഭത്തിന് തുടക്കമിടുന്നു. വനിതകള്‍ക്കായി സോളാര്‍ വിളക്കുകളുടെ നിര്‍മമാണത്തിനാണ് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. പാപ്പയുടെ ചാക്രികലേഖനത്തിന്റെ ആശയമായ പാരിസ്ഥിതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ലെയോള സോളാര്‍ ട്രെയ്‌നിങ് സെന്ററിന്റെ ഡയറക്ടറായ ഫാ. ഇരുദയ ജ്യോതി അറിയിച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയെട്ടാം വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യത്തിലെ ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ഇന്നും ഇരുട്ടില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരമാവും സോളാര്‍ വിളക്കുകള്‍. ആദ്യ ബാച്ചില്‍ 11 സ്ത്രീകളാണ് ഉള്ളത്. ഇന്ത്യമുഴുവന്‍ വെളിച്ചം തെളിയാന്‍ ഈ വിളക്കുകള്‍ കാരണമാകട്ടെ..

You must be logged in to post a comment Login