ഇന്ത്യയും വത്തിക്കാനും മാര്‍പാപ്പമാരും

ഇന്ത്യയും വത്തിക്കാനും മാര്‍പാപ്പമാരും

john paulഇന്ത്യയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ 1948 ജൂണ്‍ 12 മുതല്‍ നിലനില്‍ക്കുന്നു. 1881 മുതല്‍ അപ്പസ്‌തോലിക്ക് പ്രതിനിധി ബന്ധം ഈ രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ന്യൂഡല്‍ഹിയിലാണ് ഇന്ത്യയില്‍ വത്തിക്കാന്‍ പ്രതിനിധിയായ ന്യുണ്‍ഷ്യോയുടെ ആസ്ഥാനം. വത്തിക്കാനിലേക്കുള്ള ഇന്ത്യന്‍ എംബസി സ്വിറ്റ്‌സര്‍ലണ്ടിലെ ബേണിലാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ വത്തിക്കാന്‍ പ്രതിനിധി സാല്‍വത്തോരെ പെന്നാച്ചിയോയും വത്തിക്കാനിലെ ഇന്ത്യന്‍ അംബാസഡര്‍ ചിത്ര നാരായണനുമാണ്.

paul-viആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ പോള്‍ ആറാമനാണ്. 1964ല്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് പാപ്പാ മുംബൈയിലെത്തിയത്. ഒന്നരലക്ഷം വിശ്വാസികളെ സാക്ഷി നിര്‍ത്തി പാപ്പാ അന്ന് 6 പുതിയ മെത്രാന്‍മാരെ അഭിഷേകം ചെയ്തു. രണ്ടാമത് ഇന്ത്യയിലെത്തിയത് ജോണ്‍ പോള്‍ രണ്ടാമനാണ്. 1986 ല്‍ കേരളമുള്‍പ്പെടെ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അല്‍ഫോണ്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തയത് ഈ സന്ദര്‍ഭത്തിലാണ്. പി്ന്നീട് 1999 ല്‍ അദ്ദേഹം ന്യൂഡല്‍ഹിയില്‍ വീണ്ടുമെത്തി. മഹാത്മാഗാന്ധിയുടെ സമാധി സന്ദര്‍ശിച്ച് അദ്ദേഹത്തന് ആദരമര്‍പ്പിച്ചു.

You must be logged in to post a comment Login