ഇന്ത്യയുടെ ദേശീയ പതാക ആദ്യമുയര്‍ത്തിയത് 1906 ല്‍: ഈ സ്വാതന്ത്ര്യദിനത്തിലറിയാന്‍…

ഇന്ത്യയുടെ ദേശീയ പതാക ആദ്യമുയര്‍ത്തിയത് 1906 ല്‍: ഈ സ്വാതന്ത്ര്യദിനത്തിലറിയാന്‍…

Indian-Flag-1906ഇന്ത്യയുടെ ദേശീയ പതാക ആദ്യമുയര്‍ത്തിയത് 1906 ആഗസ്റ്റ് 7ന് കൊല്‍ക്കത്തയിലെ പാര്‍സീ ബഗാന്‍ സ്‌ക്വയറിലായിരുന്നു. ആദ്യം രൂപകല്‍പന ചെയ്ത പതാകയില്‍ മൂന്നു നിറങ്ങളായിരുന്നു. ചുവപ്പ്, മഞ്ഞ, പച്ച. ഏറ്റവും മുകളിലെ ചുവപ്പ് നിറത്തില്‍ നിരനിരയായി എട്ടു റോസാപ്പുഷ്പങ്ങള്‍ പതിച്ചിരുന്നു. പച്ച നിറമുള്ളയിടത്ത് ഇടത് ഭാഗത്ത് വെളുത്ത സൂര്യനും വലത് ഭാഗത്ത് വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും.

ഇന്നത്തെ ദേശീയ പതാകയുടെ ആദ്യരൂപം രൂപകല്‍പന ചെയ്തത് പിംഗളി വെങ്കയ്യയാണ്. 1921 ല്‍. അതില്‍ രണ്ടു നിറങ്ങളേ ഉണ്ടായിരുന്നുള്ള – ചുവപ്പും പച്ചയും – ഇന്ത്യയിലെ രണ്ടു പ്രധാന സമുദായങ്ങളെ സൂചിപ്പിച്ചു കൊണ്ട്. ബാക്കിയുള്ള സമൂദായങ്ങളെയും പ്രതിനിധീകരിച്ചു വെള്ള നിറം ചേര്‍ക്കണമെന്നു നിര്‍ദേശിച്ചത് ഗാന്ധിജിയാണ്. ചര്‍ക്ക ഇന്ത്യയുടെ പുരോഗതിയുടെ അടയാളമായി ചേര്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശം വച്ചു.

IndianIDayAug152012ഓര്‍മിക്കാന്‍: ഇന്നത്തെ ദേശീയ പതാകയുടെ നിറങ്ങള്‍ നല്‍കുന്ന സൂചനകള്‍: മുകളിലെ കാവി നിറം ധൈര്യത്തെയും ത്യാഗത്തെയും കുറിക്കുന്നു. മധ്യത്തിലെ വെണ്‍മ സമാധാനം, സത്യം, ശുദ്ധത എന്നവിയെയും. താഴെയുള്ള പച്ച വിശ്വാസം, ഫലഭൂയിഷ്ടത, ധീരോദാത്തത എന്നിവയെയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം നീതിയുടെ അടയാളമാണ്.

ഇന്ത്യ എന്ന പേരിന്റെ ഉത്ഭവം ഇന്‍ഡസ് നദിയില്‍ നിന്നാണ്. ഇന്ത്യക്കാരുടെ പൂര്‍വികര്‍ ഇന്‍ഡ്‌സ് അഥവാ സിന്ധു നദീ തടവാസികളായിരുന്നതിന്റെ സ്മരണ നിലനിര്‍ത്താനാണ് ഇത്. സംസ്‌കൃതത്തില്‍ ഇന്ത്യയുടെ പേര് ഭാരത് ഗണരാജ്യ എന്നാണ്. അങ്ങനെയാണ് ഭാരതം എന്ന പേരു വന്നത്.

കഴിഞ്ഞ ഒരു ലക്ഷത്തോളം വര്‍ഷങ്ങളായി ഒരു വിദേശ രാജ്യത്തിലേക്കും ഇന്ത്യ അധിനിവേശം നടത്തിയിട്ടില്ല.

You must be logged in to post a comment Login