ഇന്ത്യയുടെ വടക്കു കിഴക്കന്‍ രൂപതകളില്‍ നേത്രദാനം പ്രോത്സാഹിപ്പാക്കാനൊരുങ്ങി സഭാനേതാക്കള്‍

ഇന്ത്യയുടെ വടക്കു കിഴക്കന്‍ രൂപതകളില്‍ നേത്രദാനം പ്രോത്സാഹിപ്പാക്കാനൊരുങ്ങി സഭാനേതാക്കള്‍

ഗുവാഹത്തി: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ രൂപത പുതിയ തീരുമാനമെടുത്തു. നേത്ര ദാനത്തെ ഒരു മിനിസ്ട്രിയായി കാണുക, അത് ക്രൈസ്തവ സ്ഥാപനങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നതാണ് നോര്‍ത്ത് ഈസ്റ്റ് പാസ്ട്രല്‍ കോണ്‍ഫറന്‍സ് എടുത്ത പ്രതിജ്ഞ. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 15 കത്തോലിക്ക രൂപതകളാണ് പാസ്ട്രല്‍ കോണ്‍ഫറന്‍സിന് കീഴില്‍ വരുന്നത്.

ഏഴ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന രൂപതകള്‍ നേത്രദാനമെന്നത് ജീവന്‍ പങ്കുവയ്ക്കുന്ന പ്രവര്‍ത്തിയാണെന്നും അതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും തീരുമാനമെടുത്തു.

കരുണയുടെ വര്‍ഷത്തില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേത്രദാനം പ്രചരിപ്പിക്കുക എന്ന ഫാ. ജോര്‍ജ്ജ് കണ്ണന്താനത്തിന്റെ തീരുമാനത്തോടനുബന്ധിച്ചാണ് രൂപതകള്‍ പ്രതിജ്ഞയെടുത്തത്. പ്രൊജക്ട് വിഷന്‍ എന്ന സംഘടനയുടെ സ്ഥാപകനും അധികാരിയുമാണ് ഇദ്ദേഹം.

You must be logged in to post a comment Login