ഇന്നസെന്റ് നിങ്ങളുടെ പ്രാര്‍ത്ഥന ചോദിക്കുന്നു

ഇന്നസെന്റ് നിങ്ങളുടെ പ്രാര്‍ത്ഥന ചോദിക്കുന്നു

maxresdefaultമലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് ഇന്നസന്റിന്റേത്. ദുഖങ്ങളെ പുഞ്ചിരിച്ചു കൊണ്ടു നേരിടുന്ന ആ മുഖമാണ് നാം എന്നും മനസ്സില്‍ സൂക്ഷിക്കുന്നത്. ഒരു തവണ ക്യാന്‍സര്‍ ബാധിച്ച് അദ്ദേഹം ജീവിതത്തിലേക്ക് ചിരിച്ചു കൊണ്ടു നടന്നു കയറി. വലിയൊരു ആശ്വാസത്തോടെയാണ് ഇന്നസന്റിന്റെ തിരിച്ചു വരവ് മലയാളികള്‍ സ്വീകരിച്ചു. ഇപ്പോള്‍ തന്റെ ചികിത്സയുടെ പൂര്‍ത്തീകരണത്തിനായി അദ്ദേഹം വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കത്തില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം ഏവരുടെയും പ്രാര്‍ത്ഥനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

“കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഡോക്ടർ വി പി ഗംഗാധരൻ, ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂർത്തിയാക്കുന്നതിനായി ഞാൻ അഡ്മിറ്റ്‌ ആയിരിക്കുകയാണ്.
ഇക്കാരണത്താൽ എം പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇക്കാലയളവിൽ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂർത്തിയായാൽ ഉടൻ തന്നെ പരിപാടികളിൽ സജീവമാകാൻ കഴിയും. എന്നെ സ്നേഹിക്കുന്ന മുഴുവൻ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എം പി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവർത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ.നിങളുടെ പ്രാര്‍‍‌തഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതിഷയോടെ.”

 
സസ്നേഹം
ഇന്നസെന്റ്

You must be logged in to post a comment Login