ഇന്ന്‌ യേശുവിനുവേണ്ടി ജീവന്‍ ത്യജിക്കുന്നവര്‍ ആദ്യ നൂറ്റാണ്ടിലേതിനെക്കാളധികം: പാപ്പാ

ഇന്ന്‌ യേശുവിനുവേണ്ടി ജീവന്‍ ത്യജിക്കുന്നവര്‍ ആദ്യ നൂറ്റാണ്ടിലേതിനെക്കാളധികം: പാപ്പാ

pope 1രക്തസാക്ഷികളാകുന്ന ക്രിസ്ത്യാനികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതലാണെന്ന് ഫ്രാന്‍സീസ്‌
മാര്‍പാപ്പ. കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍ ഇന്നത്തെ രക്തസാക്ഷികളാണ്. ഇത്തരം ക്രൂരക്രിത്യങ്ങള്‍ക്കെതിരെ മറ്റു രാജ്യത്തിലുള്ള കൂട്ടായ്മകള്‍ മൗനം പുലര്‍ത്തരുതെന്നും മാര്‍പാപ്പ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കി.
ഖരീസ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞയാഴ്ച 150 കെനിയന്‍ ക്രിസ്ത്യാനികളെയാണ് അല്‍-ഷബാബ് തീവ്രവാധികള്‍ കൊലപ്പെടുത്തിയത്. ലോകത്താകമാനം പ്രതിവര്‍ഷം 8,000 മുതല്‍ 10,000 വരെ ക്രിസ്ത്യാനികളാണ് വിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യേശു ക്രിസ്തുവിലൂടെ പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് ജീവനിലേക്ക് പ്രവേശിച്ചു’ എന്ന് മാര്‍പാപ്പ അദ്ദേഹത്തിന്റെ അഭിസംബോധനയില്‍ പറഞ്ഞു.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം പ്രചരിപ്പിക്കലാണ് ഒരു ക്രിസ്ത്യാനിക്ക് തന്റെ ചുറ്റുപാടുമുള്ള സുഹൃത്തുക്കള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി യേശുവിന്റെ ഈ സന്ദേശമാണ് നാം ലോകം മുഴുവന്‍ അറിയിക്കുവാന്‍ കടപ്പെട്ടിരിക്കുന്നത്.
പാപാന്ധകാരത്താല്‍ മലിനമായ ജീവിതം ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ പ്രഘോഷിക്കുന്നതിലൂടെ പ്രകാശമാനമാകുന്നു. അപ്പോള്‍ നമുക്ക് കരയുന്നവര്‍ക്കൊപ്പം കരയുവാനും ചിരിക്കുന്നവര്‍ക്കൊപ്പം ചിരിക്കുവാനും വിലപിക്കുന്നവര്‍ക്കൊപ്പം വിലപിക്കുവാനുമുള്ള കരുത്തു ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login