ഇന്ന് ഫാ. ടോം ഉഴുന്നാലിലിന്റെ അമ്പത്തിയെട്ടാം പിറന്നാള്‍

ഇന്ന് ഫാ. ടോം ഉഴുന്നാലിലിന്റെ അമ്പത്തിയെട്ടാം പിറന്നാള്‍

യെമന്‍/ന്യൂഡല്‍ഹി: ഐഎസ് തീവ്രവാദികള്‍ യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന് ഇന്ന് അമ്പത്തിയെട്ടാം പിറന്നാള്‍. അഞ്ചുമാസം മുമ്പാണ് അദ്ദേഹത്തെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഈ പിറന്നാള്‍ ദിനത്തിലും അദ്ദേഹത്തിന്റെ മോചനത്തെസംബന്ധിക്കുന്ന യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ബന്ധുക്കളെയും മറ്റു പ്രിയപ്പെട്ടവരെയും വിഷമിപ്പിക്കുന്നു.

ഫാ. ടോമിന്റെ രാമപുരത്തുള്ള വസതി ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. തട്ടിക്കൊണ്ടുപോയ വാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ റാഞ്ചിയിലൂള്ള സഹോദരന്‍ നാട്ടിലെത്തിയിരുന്നു. അദ്ദേഹം മടങ്ങിപ്പോയതോടെയാണ് വീട് അടച്ചിടേണ്ടിവന്നത്.

You must be logged in to post a comment Login