ഇമോജി ഉപയോഗിച്ച് ഇനി ബൈബിള്‍ വാക്യങ്ങള്‍ സേര്‍ച്ച് ചെയ്യാം

ഇമോജി ഉപയോഗിച്ച് ഇനി ബൈബിള്‍ വാക്യങ്ങള്‍ സേര്‍ച്ച് ചെയ്യാം

ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്രിസ്ത്യന്‍ സൈറ്റ് എന്നവകാശപ്പെടുന്ന ബൈബിള്‍ ഗേറ്റ് വേയില്‍ സുവിശേഷ വാക്യങ്ങള്‍ ലഭിക്കുന്നതിന് വാക്കുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല, പകരം ഇമോജി മതി. നിലവില്‍ ലഭ്യമായിരിക്കുന്ന 330 ഇമോജികള്‍ ഉപയോഗിച്ച് ബൈബിളിന്റെ വ്യത്യസ്ത പരിഭാഷകള്‍ ഇന്ന് ആളുകള്‍ക്ക് ലഭിക്കും.

“ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന ഒരുവാക്കിനു പോലും ഞങ്ങള്‍ മാറ്റം വരുത്തിയിട്ടില്ല. മറിച്ച് വാക്കുകള്‍ ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യുന്നതിനു പകരം ഇമോജി ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള സൗകര്യമാണ് ഞങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.” ബൈബിള്‍ ഗേറ്റ്‌വേയുടെ സീനിയര്‍ ഡയറക്ടര്‍ ഫോര്‍ ഡിജിറ്റല്‍ പ്രൊഡക്ട്‌സ് ഉദ്യോഗസ്ഥനായ സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണിലെ ബില്‍ട്ട് ഇന്‍ ഇമോജികള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഉദാഹരണത്തിന്, ബൈബിള്‍ ഗേറ്റ്‌വേയുടെ സൈറ്റില്‍ കയറുക. അവിടെ സേര്‍ച്ച് ബോക്‌സില്‍ കൈകൂപ്പുന്ന ഇമോജിയെ കോപ്പി പേസ്റ്റ് ചെയ്യുക. കൈകൂപ്പിയുള്ള ഇമോജിയെ പ്രാര്‍ത്ഥിക്കുന്നതായി വായിച്ച കമ്പ്യൂട്ടര്‍ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് ബൈബിളില്‍ പറഞ്ഞിരിക്കുന്ന എല്ലാക്കാര്യങ്ങളും നിങ്ങള്‍ക്കായി കണ്ടെത്തി നല്‍കും.

You must be logged in to post a comment Login