ഇരട്ട ദേവാലയ ആക്രമണം: അഞ്ചു പേര്‍ പാക്കിസ്ഥാന്‍ പിടിയില്‍

ഇരട്ട ദേവാലയ ആക്രമണം: അഞ്ചു പേര്‍ പാക്കിസ്ഥാന്‍ പിടിയില്‍

images (2)ലാഹോറിന്റെ കിഴക്ക് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇരട്ട ദേവാലയങ്ങളെ ലക്ഷ്യം വച്ചു നടത്തിയ രണ്ട് താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന അഞ്ചു പുരുഷന്‍മാരെ അറസ്റ്റു ചെയ്തുവെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. തഹ്‌രീക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍, ഷെഹര്‍യാര്‍ മെഹ്ഷൂദ് എന്ന സംഘടനകളില്‍ പെടുന്ന, പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനത്തിലെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ച സംഘത്തില്‍ പെട്ടവരാണ് അറസ്റ്റു ചെയ്തവര്‍ എന്ന് ലാഹോര്‍ ആഭ്യന്തര മന്ത്രി ഷുജാ ഖസാന്‍സാദ പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ ലാഹോറിലെ യൗഹാനാബാദില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 17 പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ മുസ്ലീം ഭൂരിപക്ഷ സമുദായത്തിലെ രണ്ടു ശതമാനം വരുന്ന ആളുകള്‍ ക്രിസ്ത്യാനികളാണ്. പ്രവാചകനായ മുഹമ്മദിനെ അവഹേളിക്കുന്നു എന്ന പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഇന്ന് ഉയര്‍ന്നു വരുകയാണ്.

You must be logged in to post a comment Login