ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ഗുരുതരാവസ്ഥയില്‍

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ഗുരുതരാവസ്ഥയില്‍

ഇരിങ്ങാലക്കുട; രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ആരോഗ്യസ്ഥിതി ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃന്തങ്ങള്‍ അറിയിച്ചു. രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1978 ജൂണ്‍ 22 ന് പ്രാബല്യത്തില്‍ വന്ന ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായി സെപ്തംബര്‍ 10 നാണ് അദ്ദേഹം അഭിഷിക്തനായത്. മുപ്പത്തിരണ്ട് വര്‍ഷത്തെ രൂപതഭരണത്തിന് ശേഷം 2010 ഏപ്രില്‍ 18 ന്  വിരമിച്ചു. സെന്റ് പോള്‍ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ജൂലൈ 26 ന് അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ് പൂര്‍ത്തിയാകും. മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

You must be logged in to post a comment Login