ഇറാക്കിലെയും സിറിയയിലെയും അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി കാരിത്താസ് ജോര്‍ദാന്‍ മെഡിക്കല്‍ സെന്റര്‍ തുറന്നു

ഇറാക്കിലെയും സിറിയയിലെയും അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി കാരിത്താസ് ജോര്‍ദാന്‍ മെഡിക്കല്‍ സെന്റര്‍ തുറന്നു

സാള്‍ട്ട്: ജനസംഖ്യയിലെ ഏറ്റവും ദരിദ്രര്‍ക്കും ഇറാക്കിലെയും സിറിയയിലെയും അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയും കാരിത്താസ് ജോര്‍ദാന്‍ മെഡിക്കല്‍ സെന്ററും ദന്തല്‍ ക്ലീനിക്കും ആരംഭിച്ചു. ഇന്നലെ ഉദ്ഘാടനം ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കയും ജോര്‍ദാനിലെ പാത്രിയാര്‍ക്ക വികാറുമായ ആര്‍ച്ച് ബിഷപ് മൗറോന്‍ ലാഹം നിര്‍വഹിച്ചു. കാനഡ ഗവണ്‍മെന്റുമായി സഹകരണമുള്ള ഹ്യൂമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനായ ഡവലപ്‌മെന്റ് ആന്റ് പീസ് കാനഡയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

You must be logged in to post a comment Login